അങ്കമാലിക്കാരുടെ ജീവിത ശൈലികൾ ഉൾക്കൊണ്ട് ഒരു ചിത്രം; “ക്യൂബൻ കോളനി” ജൂലൈയിൽ തിയറ്ററുകളിൽ

കോതമംഗലം : അങ്കമാലിക്കാരുടെ ജീവിത ശൈലികൾ ഉൾക്കൊണ്ട് ഒരു ചിത്രം കൂടി ബിഗ് സ്‌ക്രീനിൽ എത്തുന്നു. അങ്കമാലി ഡയറീസ് എന്ന ലിജോ പല്ലിശേരി ചിത്രം ഇവിടുത്തുകാരുടെ ജീവിത താളം വരച്ചു കാട്ടിയ ചിത്രമായിരുന്നു .

ഈ ചിത്രത്തിന്റെ നർമ്മവും , നിഷ്‌കളങ്കതയും , വയലൻസും എല്ലാം കേരളം ഏറ്റടുക്കുകയും , ഹിറ്റ് ചാർട്ടിൽ ഇടം പിടിക്കുകയും ചെയ്‌തു .

അങ്കമാലി ഡയറീസ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം അങ്കമാലിയുടെ പശ്ചാത്തലത്തിൽ ഹാലി ആൻ ഗ്രൂപ്പ് പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ പുതുമുഖങ്ങളെ അണിനിരത്തി മനോജ് വർഗ്ഗീസ് പാറേക്കാട്ടിൽ സംവിധാനം ചെയ്യുന്ന “ക്യൂബൻ കോളനി”യുടെ ഒഫിഷ്യൽ ട്രെയിലർ മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരനും സംസ്ഥാന അവാർഡ് ജേതാവും ആയ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, അങ്കമാലി ഡയറീസ് താരങ്ങളായ ആന്റണി വർഗ്ഗീസ്, ശരത് അപ്പാനി, ,രേഷ്മ രാജൻ, റ്റിറ്റോ വിൽസൻ, കിച്ചു റ്റെല്ലസ്, വിനീത് വിശ്വം, അനന്തു, മെറിൻ ജോസ്, ബിറ്റോ ഡേവിസ്, സിനോജ് വർഗ്ഗീസ്, ബെന്നി വർഗ്ഗീസ് എന്നിവരുടെ ഫേസ്ബുക്ക് പേജുകളിൽ എത്തുന്നു.

അങ്കമാലിയുടെ തനതു സംസ്കാരത്തെയും നാട്ടുകാരായ അഞ്ചു സുഹൃത്തുക്കളുടെയും വൈകാരിക ബന്ധങ്ങളുടെ, നർമ്മത്തിൽ ചാലിച്ച കഥ പറയുന്ന പുതിയ ചിത്രമാണ് ക്യൂബൻ കോളനി. മനോജ് വറുഗീസ് കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത സിനിമ അടുത്ത മാസം ആദ്യം പ്രദർശനത്തിനെത്തു.

ഫെഫ്ക ഫോട്ടോഗ്രാഫേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറിയും ക്യാമറാമാനുമായ കോതമംഗലത്തെ ബെന്നി ആർട്ട് ലൈന്റെ മകനും “പൂനെ സാം ചർച്ചിൽ മോഡൽ അക്കാഡമിയിലെ ” മോഡലുമായ ഏബിൾ ബെന്നി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് .

ശ്രീരാജ്, ജിനോ ജോൺ, ശ്രീകാന്ത്, ഗോകുൽ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നഐശ്വര്യ നായികയായി എത്തുന്ന സിനിമയിലെ ” അങ്കമാലി മാങ്ങാക്കറി എന്നാരംഭിക്കുന്ന ആദ്യ ഗാനം യൂടൂബിൽ വൻ പ്രചാരമാണ് നേടിയത്. ഫുട്ബോൾ കളിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ രണ്ടാമത്തെ ഗാനത്തിനും വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News