അതിര്‍ത്തിയിലെ തുടര്‍ച്ചയായ ഭീകരാക്രമണത്തിന് കാരണം കഴിവില്ലാത്ത മന്ത്രി; നിര്‍മലാ സീതാരാമനെതിരെ ആഞ്ഞടിച്ച് ശിവസേന

ഈദ്‌ ആഘോഷത്തിനായി വീട്ടിലേക്ക്‌ പോയ സൈനികന്‍ ഔരംഗസബിനെ ഭീകരരര്‍ കൊന്നതിന്‌ പിന്നാലെ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനെതിരെ ശിവസേന രംഗത്തെത്തി.

അതിര്‍ത്തിയില്‍ തുടര്‍ച്ചയായി ഭീകരാക്രമമുണ്ടാകുന്നത്‌ കഴിവില്ലാത്ത ദുര്‍ബലയായ മന്ത്രി ഭരിക്കുന്നത്‌ കൊണ്ടാണെന്ന്‌ ശിവസേന മുഖപത്രമായ സാംമ്‌നയിലെ മുഖപ്രസമഗത്തില്‍ ആരോപിച്ചു.

ശിവസേനക്ക്‌ ഇന്ത്യന്‍ സൈനത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും എന്നാല്‍ രാഷ്ട്രീയ ശക്തികൊണ്ട്‌ എന്തിനെയും കീഴടക്കാന്‍ നടക്കുന്നവര്‍ക്ക്‌ ഔരംഗസബിനെ പോലുള്ളവരുടെ വില അറിയില്ലെന്നും മുഖപ്രസംഗത്തില്‍ വിമര്‍ശനമുണ്ട്‌.

അതിനിടയില്‍ ബന്ദിപ്പൂര മേഖലയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ശക്തമായി. 4 ഭീകരരെ സൈന്യം വധിച്ചു. മേഖലയില്‍ ഒളിച്ചിരിക്കുന്ന ആറോളം ഭീകരര്‍ക്കായി സൈന്യം തെരച്ചില്‍ ശക്തമാക്കി.

അതേ സമയം മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന്‌ ചൈന മുന്നോട്ട്‌ വന്നു. ഇന്ത്യ പാക്‌ ചൈന ത്രിരാഷ്ട്ര ഉച്ചകോടി നടത്തണമെന്ന്‌ ചൈന ആവശ്യപ്പെട്ടു.

ഇതിലൂടെ മാത്രമേ സമാധാനം കൈവരിക്കാനാകു എന്നാണ്‌ ചൈനയുടെ പക്ഷം എന്നാല്‍ ഇന്ത്യയും പാക്കിസ്ഥാനും ഇതിനോട്‌ എന്ത്‌ നിലപാടെടുക്കുമെന്നത്‌ നിര്‍ണായകമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here