പ്രവാസികളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കാൻ കേരള സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കോടിയേരി

പ്രവാസികളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കാൻ കേരള സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ദമാമിൽ നവോദയ സംഘടിപ്പിച്ച പ്രവാസി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിൻറെ വികസനത്തിൽ പ്രവാസി മലയാളികളുടെ പങ്ക് പ്രത്യേകം എടുത്തു പറഞ്ഞുകൊണ്ടാണ് കോടിയേരി ബാലകൃഷ്ണൻ പ്രവാസിസംഗമം ഉദ്ഘാടനം ചെയ്തത്.

പ്രവാസികളുടെ പങ്കിനെ കേരള സർക്കാർ പ്രത്യേകം മാനിക്കുന്നുവെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. അതുകൊണ്ടാണ് പ്രവാസികൾക്ക് വേണ്ടി ഇന്ത്യയിൽ തന്നെ ആദ്യമായി കേരളത്തിൽ ഒരു ലോക കേരള സഭ സർക്കാർ രൂപം നൽകിയതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

നവോദയ പ്രസിഡണ്ട് പവനൻ മൂലക്കീൽ അധ്യക്ഷത വഹിച്ചു . നവോദയ ജനറൽ സെക്രട്ടറി എം എം. നയീം , നവോദയാ രക്ഷാധികാരി ജോർജ് വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു .
നവോദയ ഭാരവാഹികളായ പ്രദീപ് കൊട്ടിയം, ഇ എം കബീർ , കൃഷ്ണകുമാർ, നിധീഷ് മൂത്തമ്പലം, ബഷീർ മേച്ചേരി , സുധീഷ് തൃപ്രയാർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

നവോദയയുടെ പതിനാറാമത് വാർഷികത്തിന്റെ ഭാഗമായായിരുന്നു പ്രവാസി സംഗമം സംഘടിപ്പിച്ചത് സമൂഹത്തിലെ വിവിധ തുറകളിലുള്ള ആയിരക്കണക്കിനാളുകൾ പ്രവാസി സംഗമത്തിനെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News