പ്രതിഷേധം ശക്തമായതോടെ നിലപാട് മാറ്റി കേന്ദ്രം; കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്ന് പീയുഷ് ഗോയല്‍

തിരുവനന്തപുരം: കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്നും വിവിധ വശങ്ങള്‍ പഠിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍.

എന്നാല്‍ ആവശ്യത്തിന് കോച്ചുകള്‍ നിര്‍മിക്കാനുള്ള ഫാക്ടറികള്‍ നിലവിലുണ്ടെന്നും അതിനാല്‍ കഞ്ചിക്കോട് ഫാക്ടറി ഉപേക്ഷിക്കുകയാണെന്നുമാണ് കഴിഞ്ഞ ദിവസം മന്ത്രി പറഞ്ഞത്.

ഇതിന് പിന്നാലെ സംസ്ഥാനത്തിന്റെ പ്രതിഷേധം ശക്തമായതോടെയാണ് പീയുഷ് ഗോയലിന് തീരുമാനം മാറ്റേണ്ടി വന്നത്.

കോച്ച് ഫാക്ടറി മാറ്റരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ റെയില്‍വേ മന്ത്രി പീയുഷ് ഗോയലിന് കത്തയക്കുകയും ചെയ്തിരുന്നു. ഇടത് എംപിമാര്‍ സത്യഗ്രഹം അടക്കമുള്ള പ്രതിഷേധങ്ങളിലേക്ക് നീങ്ങുന്നതോടെയാണ് തീരുമാനം മാറ്റാന്‍ കേന്ദ്രം നിര്‍ബന്ധിതരായതെന്ന് എംബി രാജേഷ് എംപി ചൂണ്ടിക്കാട്ടി.

എന്നാല്‍ കോച്ച് ഫാക്ടറിയുടെ നിര്‍മാണം നീളുന്നതില്‍ സംസ്ഥാനസര്‍ക്കാരിനെ വിമര്‍ശിക്കുകയാണ് കേന്ദ്രം സര്‍ക്കാര്‍.

ഭൂമി ഏറ്റെടുക്കുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള കാലതാമസവും നിസഹകരണവുമാണ് പ്രശ്‌നമെന്ന മുട്ടാപ്പോക്ക് വാദമാണ് കേന്ദ്രം ഉന്നയിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News