മെസി ഗോളടിക്കാത്തതിന്റെ പേരില്‍ പരിതപിച്ചിരിക്കുന്നവരോട്; ഖല്‍ബ് തകര്‍ന്ന് ഒന്ന് കരയാന്‍ പോലുമാവാതെ ഒരാള്‍ നമുക്കൊപ്പമുണ്ട്

കരിഞ്ചോല ഉരുള്‍പൊട്ടലില്‍ കുടുംബത്തിലെ ഒന്‍പത് പേരെ നഷ്ടമായ മുഹമ്മദ് റാഫിയെക്കുറിച്ച് ഷറഫുദീന്‍ എന്ന യുവാവ് എഴുതിയ കുറിപ്പ് വൈറലാകുന്നു. മെസി ഗോളടിക്കാത്തതിന്റെ പേരില്‍ പരിതപിച്ചിരിക്കുന്നവര്‍ റാഫിയുടെ അനുഭവം അറിഞ്ഞിരിക്കണമെന്നാണ് ഷറഫുദീന്‍ പോസ്റ്റിലൂടെ പറയുന്നത്.


ഷറഫുദീന്റെ വാക്കുകള്‍:

നമ്മള് മെസ്സി ഗോളടിക്കാത്തതിന്റെ പേരില് പരിതപിച്ചിരിക്കുമ്പോള് നമ്മുടെ തൊട്ടരികെ ഒരാളിരിക്കുന്നത് കണ്ടോ.. ഖല്ബ് തകര്ന്ന് ഒന്ന് കരയാന് പോലുമാവാതെ…

പിഞ്ചുമോളടക്കം സ്വന്തം ചോരയിലെ ഒമ്പത് പേരെയാണ് ഒറ്റ ദിവസം കൊണ്ട് വിധി കൊണ്ട് പോയത്. വീടിന്റെ തരി പോലും കാണാനില്ല. സ്വപ്നങ്ങളും പ്രതീക്ഷകളുമെല്ലാം ഇതാ കിടക്കുന്നു ഈ മണ്ണിനടയില്….

ചെറുപ്പം മുതല് ആ മലയുടെ മടിത്തട്ടിലായിരുന്നു കളിച്ചതും വളര്ന്നതും. അതാണിപ്പോള് ഒരു രാത്രികൊണ്ട് ഒരു ദുരന്തമായി തന്റെ കുടുംബത്തിന് മേലെ വന്ന് പതിച്ചത്.

മണിക്കൂറുകള്ക്ക് മുമ്പേ എല്ലാവരുമായി ഫോണ് ചെയ്ത് സംസാരിച്ചതാണ്. പെരുന്നാളിനേക്കുള്ള ഒരുക്കങ്ങളൊക്കെ ചോദിച്ചറിഞ്ഞു. മരണത്തെ സ്വീകരിക്കാനെന്നോണം കയറി വന്ന പെങ്ങളോടും കുശലങ്ങള് പറഞ്ഞു. ഒന്നുറങ്ങി എഴുനേറ്റപ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു.

ഒരു ദു:സ്വപ്നം കണക്കെ വന്നെത്തിയ നാട്ടിലെ ഉരുള് പൊട്ടല് വാര്ത്തകള്… എത്രയും പെട്ടെന്ന് നാട്ടിലെത്താനുള്ള കൂട്ടുകാരുടെ കോളുകള്… തന്റെ കുടുംബത്തിനൊന്നും സംഭവിച്ചുണ്ടാകരുതേയെന്ന പ്രാര്ത്ഥനകള്…

നാട്ടിലെത്തിയപ്പോള് കണ്ട ഭീകരമായ കാഴ്ച്ചകള്… മണ്ണിനടിയില് നിന്നും പുറത്തെടുത്ത തന്റെ പിഞ്ചു മോളുടെയും പ്രിയതമയുടെയും മയ്യിത്തുകള്.. എല്ലാം കണ്ട് ഖല്ബ് തകര്ന്ന്… തന്റെ സ്വപ്നങ്ങള്ക്ക് മീതെ വന്ന് പതിച്ച മണ്കൂനകള് നോക്കി…

ഒന്നുറക്കെ കരയാന് പോലുമാവാതെ വിറങ്ങലിച്ച് നില്ക്കുകയാണീ സഹോദരന്.

സഹനം നല്കണേ നാഥാ… എല്ലാം താങ്ങാനുള്ള കരുത്ത് നല്കണേ റബ്ബേ..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News