കട്ടിപ്പാറ ഉരുള്‍പൊട്ടല്‍: സര്‍വകക്ഷി യോഗത്തില്‍ കാരാട്ട് റസാഖിനെ ഒരു സംഘം കയ്യേറ്റം ചെയ്തു; ബോധപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കുകയായിരുന്നു അക്രമികളുടെ ഉദ്ദേശമെന്ന് റസാഖ്

കോഴിക്കോട്: കട്ടിപ്പാറ ഉരുള്‍പൊട്ടല്‍, സര്‍വകക്ഷി യോഗത്തില്‍ കാരാട്ട് റസാഖ് എംഎല്‍എയെ ഒരു സംഘം കയ്യേറ്റം ചെയ്തു.

പരുക്കേറ്റ കാരാട്ട് റസാഖ് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. ബോധപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കുകയായിരുന്നു അക്രമികളുടെ ഉദ്ദേശമെന്ന് കാരാട്ട് റസാഖ് പറഞ്ഞു.

ഉച്ചയ്ക്ക് രണ്ടരയോടെ ആരംഭിച്ച യോഗത്തില്‍ തീരുമാനങ്ങള്‍ എടുത്ത ശേഷമാണ് ഒരു സംഘം പ്രശ്‌നമുണ്ടാക്കിയത്.

എല്ലാ രാഷ്ടീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും യോഗത്തില്‍ സംസാരിക്കാന്‍ അവസരവും നല്‍കിയിരുന്നു. പ്രശ്‌നം ഉണ്ടാക്കിയവരുടെ പ്രതിനിധിയും സംസാരിച്ചു. എംഎല്‍എ തീരുമാനങ്ങള്‍ വിശദീകരിച്ച് പുറത്ത് പോകാനിറങ്ങിയ സമയത്താണ് കയേറ്റമുണ്ടായത്.

കഴുത്തിനും നെഞ്ചത്തും ഇടിയേറ്റ കാരാട്ട് റസാഖ് എംഎല്‍എ താമരശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ബോധപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കുകയായിരുന്നു അക്രമികളുടെ ഉദ്ദേശമെന്ന് കാരാട്ട് റസാഖ് പറഞ്ഞു.

കണ്ടാലറിയുന്നവരാണ് പ്രശ്‌നമുണ്ടാക്കിയത്. സംഘര്‍ഷമുണ്ടാക്കിയവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.

നാശനഷ്ടം വിലയിരുത്താന്‍ വകുപ്പുതല യോഗം 23ന് താമരശ്ശേരി താലൂക്ക് ഓഫീസില്‍ ചേരാന്‍ സര്‍വ്വകക്ഷി യോഗം തീരുമാനിച്ചു. ദുരിത ബാധിതര്‍ക്ക് സഹായം ഉറപ്പാക്കാന്‍ എംഎല്‍എ ചെയര്‍മാനായി കമ്മിറ്റിയേയും സര്‍വ്വകക്ഷി യോഗം തെരഞ്ഞെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News