കോഴിക്കോട്: കട്ടിപ്പാറ കരിഞ്ചോല മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ 14 പേരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി.
13 മൃതദേഹങ്ങള്‍ ഇന്നലെ വരെ നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയിരുന്നു. ഇന്ന് നഫീസയ്ക്കായുള്ള തിരച്ചിലാണ് നടന്നത്. അഞ്ചു മണിയോടെ നഫീസയുടെ വീടിന് സമീപത്തു നിന്ന് തന്നെ മൃതദേഹം ലഭിച്ചു. വലിയ പാറകള്‍ നീക്കിയും ആഴത്തില്‍ മണ്ണ് മാറ്റിയുമായിരുന്നു തിരച്ചില്‍.
ഇതോടെ അഞ്ചു ദിവസമായി നടന്ന തിരച്ചില്‍ അവസാനിപ്പിച്ചതായി കാരാട്ട് റസാഖ് എംഎല്‍എ അറിയിച്ചു.
നഫീസയുടെ ഭര്‍ത്താവ് അബ്ദു റഹ്മാനും മകന്‍ ജാഫറും പേരക്കുട്ടിയും ഉരുള്‍പൊട്ടലില്‍ മരിച്ചിരുന്നു. കരിഞ്ചോല ഹസന്റെ കുടുംബത്തില്‍ എട്ടു പേരുടെ ജീവനും ഉരുള്‍പൊട്ടല്‍ കവര്‍ന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here