തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കും. പ്രത്യേക മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.

വീട് നഷ്ടപ്പെട്ടവര്‍ക്ക് 4 ലക്ഷവും ഭൂമി നഷ്ടമായവര്‍ക്ക് 6 ലക്ഷവും ഉള്‍പ്പെടുന്നതാണ് നഷ്ടപരിഹാരം. മരണപ്പെട്ടവരുടെ കുടുംബത്തിന് 4 ലക്ഷം രൂപയാണ് നല്‍കുന്നത്.

വീട് ഭാഗീകമായി തകര്‍ന്നവര്‍ക്കുള്ള നഷ്ടപരിഹാരം ജില്ലാ കളക്ടര്‍മാരാകും തീരുമാനിക്കുക.

ചികിത്സാ ചിലവ് സംബന്ധിച്ചുള്ള കാര്യവും നിലവിലെ മാനദണ്ഡമനുസരിച്ച് ജില്ലാ കളക്ടര്‍ തീരുമാനിക്കും.

കോഴിക്കോട് കട്ടിപ്പാറയില്‍ വീടും സ്ഥലവും പൂര്‍ണമായും ഉരുള്‍പ്പൊട്ടലില്‍ ഒലിച്ചു പോയതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.