കേരളം വലിയൊരു മാറ്റത്തിന്റെ പാതയില്‍; തേടുന്നത് നൂതനമായ തൊഴില്‍ സാദ്ധ്യതകളെ മന്ത്രി തോമസ് ഐസക്

കേരളം വലിയൊരു മാറ്റത്തിന്റെ പാതയിലാണെന്നും വിദ്യാഭ്യാസ നിലവാരം ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ അനുയോജ്യമായ തൊഴില്‍ സാധ്യതകളാണ് യുവ സമൂഹം ആവശ്യപ്പെടുന്നതെന്നും ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. മുംബൈയില്‍ കൈരളി ടിവി എന്‍ആര്‍കെ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തില്‍ പരമ്പരാഗതമായ തൊഴിലുകള്‍ ചെയ്യുവാന്‍ യുവാക്കള്‍ തയ്യാറല്ലെന്നും വിവര സാങ്കേതികവിദ്യയില്‍ നൈപുണ്യം നേടിയ പുതിയ തലമുറ ആവശ്യപ്പെടുന്ന തൊഴില്‍ മേഖലയുടെ സാധ്യതകളാണ് കേരളം തിരയുന്നതെന്നും മന്ത്രി പറഞ്ഞു. ഇത്തരം മേഖലയിലേക്കുള്ള അവസരങ്ങളാണ് സംരംഭകരെ കാത്തിരിക്കുന്നതെന്ന് മന്ത്രി ഐസക് വ്യക്തമാക്കി.

കേരളത്തിലെ സാമൂഹിക സാമ്പത്തിക രംഗത്തിനു വലിയ മാറ്റം വരുത്താന്‍ മറുനാട്ടിലെ വ്യവസായ സംരംഭകര്‍ക്ക് കഴിയുമെന്നും കേരളം വികസനത്തിന്റെ പാതയിലാണെന്നും കൈരളി ടിവി മാനേജിങ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

വ്യവസായികളാണ് സാധാരണക്കാര്‍ക്ക് ജീവിതം നല്‍കുന്നതെന്നും, അവര്‍ ആദരിക്കപ്പെടേണ്ടതാണെന്നും എല്‍ ഐ സി മാനേജിങ് ഡയറക്ടര്‍ ബി വേണുഗോപാല്‍ പറഞ്ഞു.

കേരളം ലോകത്തിന്റെ നിറുകയിലാണെന്നും ഇന്നത്തെ സര്‍ക്കാര്‍ വിശാലയമായ ചിന്താഗതിയാണ് കാത്തു സൂക്ഷിക്കുന്നതെന്നും ജ്യോതി ലബോറട്ടറീസ് ചെയര്‍മാന്‍ എംപി രാമചന്ദ്രന്‍ പറഞ്ഞു.

ലോക മലയാളികളുടെ ക്ഷേമത്തിനായി തുടങ്ങി വച്ച ലോക കേരള സഭയെ പ്രകീര്‍ത്തിക്കാനും ഉജാല രാമചന്ദ്രന്‍ മറന്നില്ല. രാഷ്ട്ര പുരോഗതിക്ക് വ്യവസായം ഒഴിച്ച് കൂടാന്‍ കഴിയാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ മന്ത്രി പി കെ ശ്രീമതി, ചലച്ചിത്ര താരം മധു, കൂടാതെ വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രതിനിധികളായ കെ കെ നമ്പ്യാര്‍, ഗോകുല്‍ദാസ്, എം കെ നവാസ് എന്നിവരും വേദി പങ്കിട്ടു.

മുംബൈ വേള്‍ഡ് മലയാളി കൗണ്‍സിലുമായി ചേര്‍ന്ന് സംഘടിപ്പിച്ച ചടങ്ങില്‍ മികച്ച ബിസിനസ് വ്യക്തിത്വങ്ങള്‍ക്കുള്ള ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ്, യുവ സംരംഭകര്‍ക്കുള്ള യംഗ് ഓണ്‍ട്രപ്രെണര്‍ അവാര്‍ഡ്, വനിതാ സംരംഭകരെ ആദരിക്കുന്ന വിമെന്‍ ഓണ്‍ട്രപ്രണര്‍ അവാര്‍ഡ്, എന്നിങ്ങനെ ഏഴു പുരസ്‌കാരങ്ങളാണ് ഇതര സംസ്ഥാന മലയാളികള്‍ക്കായി നല്‍കിയത്.

ഡോ. എ വി അനൂപ്, അമൃത നായര്‍, ബേനസീര്‍ അബ്ദുല്‍ നാസര്‍, ഗണേഷ് കുമാര്‍, ഗോകുലം ഗോപാലന്‍, പി കെ നമ്പ്യാര്‍, ബൈജു രവീന്ദ്രന്‍ എന്നിവരാണ് പുരസ്‌കാരങ്ങള്‍ ഏറ്റു വാങ്ങിയ വ്യവസായികള്‍

മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായാണ് ഇതര സംസ്ഥാന മലയാളി വ്യവസായസംരംഭകര്‍ക്കായി പുരസ്‌കാരം നല്‍കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News