മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഗള്‍ഫില്‍ നിന്നു ഭീഷണി മു‍ഴക്കിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ദില്ലിയില്‍ അറസ്റ്റില്‍

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഫേസ്ബുക്കിലുടെ ഭീഷണി മു‍ഴക്കിയ കൃഷ്ണകുമാര്‍ നായര്‍ അറസ്റ്റില്‍. ഡൽഹി വിമാനത്താവളത്തിൽനിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

കോതമംഗലം സ്വദേശിയായ ഇയാളെ ഇന്ന് കോരളത്തില്‍ എത്തിക്കുമെന്നാണ് അറിയുന്നത്. പ്രകോപനം സൃഷ്ടിക്കും വിധം സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തി, അപകീർത്തിപെടുത്തൽ, വധഭീഷണി മുഴക്കൽ എന്നീ കുറ്റകൃത്യങ്ങൾ ചേർത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്.

വധഭീഷണി മു‍ഴക്കിയതിനെത്തുടര്‍ന്ന് ഇയാളെ കമ്പനി ജോലിയില്‍ നിന്നും പിരിച്ചു വിട്ടിരുന്നു.
വീഡിയോ വന്നതിനു പിന്നാലെ കൃഷ്ണകുമാർ അത് ഡിലീറ്റ് ചെയ്ത് മാപ്പപേക്ഷയുമായി രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here