ക്യാമ്പ് ഫോളേവേ‍ഴ്സ് വിഷയത്തില്‍ സെന്‍കുമാറിന്‍റേത് ഇരട്ടത്താപ്പ്; ക്യാമ്പ് ഫോളേവേ‍ഴ്സിനെ വീട്ടുജോലിക്ക് നിയോഗിച്ചാല്‍ കര്‍ശന നടപടിയുണ്ടാവുമെന്ന സ്വന്തം ഉത്തരവ് പിന്‍വലിച്ചത് സെന്‍കുമാര്‍ തന്നെ; എല്ലാം ഉന്നതരായ ഐപിഎസ് ലോബിക്ക് വേണ്ടി

ക്യാമ്പ് ഫോളേവ്‍ഴ്സ് വിഷയത്തില്‍ പോലീസിനെയും സര്‍ക്കാരിനേയും വിമര്‍ശിച്ച സെന്‍കുമാറിന്‍റേത് ഇരട്ടത്താപ്പ്. സെന്‍കുമാര്‍ ഡിജിപിയായിരിക്കെ ക്യാമ്പ് ഫോളോവര്‍മാരെ ഉന്നതോദ്യോഗസ്ഥര്‍ക്ക് അനുവദിച്ച് ഉത്തരവ് ഇറക്കിയിരുന്നു.

ക്യാമ്പ് ഫോളോവറന്‍മാരെ വീട്ടുജോലിക്ക് നിയോഗിച്ചാല്‍ കര്‍ശന നടപടിയുണ്ടാവുമെന്ന സ്വന്തം ഉത്തരവ് തന്നെ സെന്‍കുമാര്‍ പിന്നീട് പിന്‍വലിച്ചു .11 ദിവസത്തിനിടെ പരസ്പരവിരുദ്ധമായ രണ്ട് ഉത്തരവുകള്‍ ഇറക്കിയത് ഉന്നതരായ ഐപിഎസ് ലോബിക്ക് വേണ്ടി.

ഉത്തരവുകളുടെ പകര്‍പ്പ് പീപ്പിളിന്. ക്യാമ്പ് ഫോളേവേ‍ഴ്സിനെ കൊണ്ട് അടിമപണിചെയ്യിക്കുന്നത് പോലീസിന്‍റെ വീ‍ഴ്ച്ചയെന്ന് സെന്‍കുമാര്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ആരോപിച്ചിരുന്നു

എഡിജിപി സുധേഷ്കുമാറിന്‍റെ മകള്‍ പോലീസ് ഡ്രൈവറെ തല്ലിയതിരെ തുടര്‍ന്ന്
പോലീസിലെ ദാസ്യവൃത്തിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് പൊതുസമൂഹത്തില്‍ നിന്ന് ഉയര്‍ന്നത് .

ക്യാമ്പ് ഫോളേവേ‍ഴ്സിനെ കൊണ്ട് അടിമപണി ചെയ്യിക്കുന്നത് നേതൃത്വത്തിന്‍റെ വീ‍ഴ്ച്ചയെന്ന് മുന്‍ ഡിജിപി സെന്‍കുമാര്‍ ആഞ്ഞടിച്ചിരുന്നു. തിരുവനന്തപുരം പ്രസ് ക്ളബില്‍ സംഘടിപ്പിച്ച ഒരു സ്വകാര്യ ചടങ്ങിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോ‍ഴായിരുന്നു മുന്‍ ഡിജിപി പോലീസിലെ അനഭലഷണീയമായ പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ചത്

ഇനി ഇത് കാണുക .2015 ജൂലൈ മാസം മൂന്നാം തീയതി സെന്‍കുമാര്‍ ഇറക്കിയ ഡയറക്ടര്‍ ജനറല്‍ ഒാര്‍ഡര്‍ . ക്യാമ്പ് ഫോളേവ‍ഴ്സിനെ വീട്ടുജോലിക്ക് നിയോഗിച്ചാല്‍ നിയോഗിക്കുന്ന ഉന്നതദ്യോഗസ്ഥന്‍റെ ശബളത്തില്‍ നിന്ന് തുക തിരികെ പിടിക്കുമെന്ന ധീരമായ നിലപാടാണ് സെന്‍കുമാര്‍ സ്വീകരിച്ചത് .
ഹോള്‍ഡ് (ചിത്രം കാണുക .സര്‍ക്കുലര്‍ 1 )

എന്നാല്‍ 11 ദിവസം ക‍ഴിഞ്ഞപ്പോ‍ള്‍ സെന്‍കുമാറിന് മനംമാറ്റം ഉണ്ടായി .ഫോളോവര്‍ വിഷയത്തില്‍ സെന്‍കുമാര്‍ മലക്കം മറിഞ്ഞത് 2015 ജൂലൈ 14 -ാം തീയതി.
( സര്‍ക്കുലര്‍ 2 )


എസ് പി മുതല്‍ മുകളിലേക്കുളള ഉദ്യോഗസ്ഥര്‍ക്ക് ഒരു ക്യാമ്പ് ഫോളേവറെ കൂടെ നിര്‍ത്താമെന്ന് വീണ്ടും ഉത്തരവ് ഇറക്കി. 2015 ജൂലൈ 3 സെന്‍കുമാറിന് തെറ്റെന്ന് തോന്നിയ സംഭവം പതിനൊന്ന് ദിവസം ക‍ഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് തെറ്റേ അല്ലാതായി മാറി .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here