അഞ്ചൽ സംഭവം; സിഐ മോഹൻദാസിനെ സ്ഥലംമാറ്റി

അഞ്ചൽ സംഭവത്തിൽ സ്ഥലം സി.ഐ മോഹൻദാസിനെ സ്ഥലംമാറ്റി ടി. സതികുമാറിന് പകരം ചുമതല നൽകിയതായി സർക്കാർ. അന്വേഷണം ഉൗർജ്ജിതമാക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി കടകംപള്ളി സുരേന്ദ്രൻ സഭയെ അറിയിച്ചു.

അതെസമയം കാര്യം മനസ്സിലാക്കാതെയാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും തന്‍റെ നിരപരാധിത്വം തെളിയിക്കപ്പെടുമെന്നും ഗണേഷ്കുമാർ സഭയിൽ വിശദീകരിച്ചു.

അഞ്ചലിൽ കെ.ബി.ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ കാറിന് എതിർദിശയിൽ എത്തിയ അനന്തകൃഷ്ണന്‍ എന്നയാളുമായി കാറിന് കടന്നുപോകാന്‍ സൗകര്യം നല്‍കാത്തതിനെച്ചൊല്ലി ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായി.

തുടർന്ന് ഇരു കൂട്ടരും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടക്കുന്നതായും ആരോപണത്തിന്‍റെ അടിസ്ഥാനത്തിൽ അഞ്ചല്‍ സി.ഐ. മോഹൻദാസിനെ സ്ഥലംമാറ്റി ടി. സതികുമാറിനെ പുതുയ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചതായും മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി കടകംപള്ളി സുരേന്ദ്രൻ സഭയിൽ പറഞ്ഞു.

അതെസമയം കാര്യം മനസ്സിലാക്കാതെയാണ് ചില പ്രതിപക്ഷ എം.എൽ.എമാർ തനിക്കെതിരെ ആരോപണം ഉന്നിയിക്കുന്നതെന്ന് കെ.ബി ഗണേഷ്കുമാർ സഭയിൽ വിശദീകരിച്ചു. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നത് മുതൽ തന്നെ കരിവാരി തെയ്ക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

തന്‍റെ നിരപരാധിത്വം തെളിയിക്കപ്പെടുമെന്നും അന്ന് പ്രതിപക്ഷത്തുള്ള സഹപ്രവർത്തകർ പറഞ്ഞതോക്കെ മാറ്റിപ്പറയണമെന്നും ശണേഷ്കുമാർ സഭയിൽ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News