സ്കൂള്‍ ബസില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ തെറിച്ചു വീണു; സംഭവം കോട്ടയത്ത്

കോട്ടയം: പൊൻകുന്നത്ത് ഓട്ടത്തിനിടയിൽ സ്കൂൾ വാനിന്റെ പിൻവാതിൽ തുറന്നു പുറത്തേക്കു വീണ് രണ്ടു വിദ്യാർഥിനികൾക്ക് പരുക്ക്. നാലാം ക്ലാസ് വിദ്യാർഥിനി ജോബിറ്റ ജിയോ ആറാം ക്ലാസുകാരി ആവണി രാജേന്ദ്രൻ എന്നിവർക്കാണ് പരുക്കേറ്റത്.

ഇവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് സാരമുള്ളതല്ല .പൊൻകുന്നത്തെ സ്വകാര്യ സ്കൂളിന്റെ വാനാണ് അപകടത്തിൽ പെട്ടത്. ഗ്രാമീണ റോഡായതിനാൽ വാനിന് വേഗത കുറവായിരുന്നു.

സ്കൂൾ വാനിന്റെ പിൻ വാതിൽ തുറന്നു പോയാണ് അപകടത്തിന് കാരണo. .വാൻ ഓടിച്ചിരുന്നത് താൽക്കാലിക ഡ്രൈവറാണ്.

ഡ്രൈവറും വാനും പൊലീസ് കസ്റ്റഡിയിൽ എടുത്തു .വാനിന്റെ പുറകിലെ കൊളുത്തിൽ അറിയാതെ വിദ്യാർത്ഥികളുടെ കൈ തട്ടിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News