റഷ്യ ഈജിപ്ത് മത്സരത്തില്‍ വിജയം റഷ്യയെക്കൊപ്പമാവുമെന്ന് കെെരളി ഓണ്‍ലെെന്‍ വായനക്കാര്‍ 

ഗ്രൂപ്പ് എയില്‍ ഇന്നത്തെ ആവേശം നിറഞ്ഞ മത്സരമാണ് റഷ്യയുടേയും ഈജിപ്ത്തിന്‍റേയും. പരിക്കുമൂലം വലഞ്ഞ ആരാധകരുടെ പ്രിയ ഈജിപ്ത്യന്‍ താരം സല ഇന്ന് കളിക്കളത്തില്‍ ഇറങ്ങുമെന്നാണ് കരുതുന്നത്.

ഇന്ന് നടക്കുന്ന മത്സരത്തില്‍ ജയിച്ചാല്‍ റഷ്യയ്ക്ക് പ്രീ ക്വാര്‍ട്ടറില്‍ കടക്കാം.   തോല്‍വി ഈജിപ്തിന് പുറത്തേക്കുള്ള വഴിയൊരുക്കും. ഇന്ത്യന്‍സമയം  രാത്രി പ തിനൊന്നരയ്ക്കാണ്  ആവേശ പൂര്‍ണമായ മല്‍സരം.

ലോകകപ്പിന്‍റെ വീറും വാശിയും നിറഞ്ഞുനിന്ന മത്സരത്തില്‍, സൗദിയെ തോല്‍പ്പിച്ചാണ് ആതിഥേയരായ റഷ്യയെത്തുന്നത് . ഉറുഗ്വായോടേറ്റ പരാജയത്തിന്‍റെ ഭാരവുമായാണ് ഈജിപ്ത്  എത്തുന്നത്.

റഷ്യ ഈജിപ്ത് മത്സരത്തില്‍  വിജയം റഷ്യയെക്കൊപ്പമാവുമെന്ന് കെെരളി പീപ്പില്‍ ഓണ്‍ലെെന്‍ വായനക്കാര്‍. കെെരളി പീപ്പില്‍ ഓണ്‍ലെെന്‍ നടത്തിയ വോട്ടെടുപ്പില്‍, 58 %ത്തോളം വായനക്കാര്‍ മത്സരത്തില്‍ റഷ്യന്‍ ജയം പ്രവചിച്ചപ്പോള്‍ 42 % പേര്‍ മാത്രമാണ് ഈജിപ്ത്തിന്‍റെ വിജയം പ്രവചിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News