നിങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ ഏതാണ്?; ഇനിമുതല്‍ ഈ ഫോണുകളില്‍ വാട്സ്ആപ്പ് കിട്ടില്ല; വിവരങ്ങള്‍ ഇങ്ങനെ

ചില സ്മാര്‍ട്ട് ഫോണുകളില്‍ നിന്ന് വാട്സ് ആപ്പ് അദൃശ്യമാകുന്നു. ആന്‍ഡ്രോയിഡ്, ഐഓഎസ്, ബ്ലാക്ക്‌ബെറി, വിന്‍ഡോസ് ഒപ്പറേറ്റിങ് സിസ്റ്റങ്ങളുടെ പഴയ പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ നിന്നാണ് വാട്‌സ്ആപ്പ് സേവനം നിര്‍ത്തലാക്കുന്നത്.

വിന്‍ഡോസ് ഫോണ്‍ 8.0 യേക്കാള്‍ പഴയ ഫോണുകളില്‍, ഐഫോണ്‍ 3ജിഎസ്/ ഐഓഎസ് 6, നോക്കിയ സിംബിയന്‍ എസ്60, ബ്ലാക്ക് ബെറി എസും ബ്ലാക്ക്‌ബെറി 10 ഉം, ആന്‍ഡ്രോയിഡ് 2.3.3 യേക്കാള്‍ പഴയ പതിപ്പുകളില്‍ നിന്നും വാട്‌സആപ്പ് സേവനം നിര്‍ത്തലാക്കിയിട്ടുണ്ട്.

ആന്‍ഡ്രോയിഡ് ഓഎസ് 4.0 യ്ക്ക് മുകളിലുള്ളവ, ഐഓഎസ് 8 ന് മുകളില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകള്‍, വിന്‍ഡോസ് ഫോണ്‍ 8.1 ന് മുകളിലുള്ളവ തുടങ്ങിയവയാണ് വാട്‌സ്ആപ്പ് നിര്‍ദ്ദേശിക്കുന്ന പുതിയ ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍.

നോക്കിയ എസ്40, ആന്‍ഡ്രോയിഡ് 2.3.7 ഉം അതിന് മുമ്പുള്ള പതിപ്പുകള്‍, ഐഓഎല് 7ഉം അതിന് മുമ്പുള്ള പതിപ്പുകള്‍ എന്നിവയില്‍ നിന്ന്  ഈ വര്‍ഷം മുതല്‍ വാട്‌സആപ്പ് നിശ്ചലമാവാന്‍ പോകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

പഴയ ഫോണുകള്‍ ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് ഇത് തിരിച്ചടിയായിരിക്കും. ചില ഫോണുകളില്‍ ഇതിനോടകം വാട്‌സ്ആപ്പിന്റെ പ്രവര്‍ത്തനം നിലച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here