യുവമോർച്ച വാട്ട്സാപ്പ് ഗ്രൂപ്പില്‍ യേശുക്രിസ്തുവിന് അപമാനം; ബിജെപി നേതാവ് രാജിവെച്ചു

യുവമോർച്ച വാട്ട്സാപ്പ് ഗ്രൂപ്പില്‍ യേശുക്രിസ്തുവിനെ അപമാനിച്ചിട്ട പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം. കൊല്ലം തേവലക്കര യുവമോർച്ച പഞ്ചായത്ത് സമിതി പ്രസിഡന്റ് ടെറൻസ് സ്ഥാനമാനങൾ രാജിവെച്ചു. മത നിന്ദയ്കെതിരെ ബിജെപി നേതൃത്വത്തിന് നൽകിയ പരാതിയിൽ ഒരു നപടിയുമില്ല.

കഴിഞ്ഞ 14 നാണ് യുവമോർച്ച കേരള എന്ന വാട്ട്സാപ് ഗ്രൂപിൽ കരുനാഗപ്പള്ളി സ്വദേശി പ്രവീൺ ഇത്രയും ചീപ്പാണൊ യേശുവെന്ന് പോസ്റ്റിട്ടത്. ഇതിനെതിരെ തേവലക്കരയിലെ യുവമോർച്ച പഞ്ചായത്ത് സമിതി പ്രസിഡന്റ് ടെറൻസ് മൈക്കിൾ ബിജെപിക്കും യുവമോർച്ച നേതൃത്വത്തിനും പരാതി നൽകിയെങ്കിലും മതനിന്ദയ്കെതിരെ ഒരു നടപടിയും ഉണ്ടായില്ല.

തേവലകരയിൽ ക്രൈസ്തവിഭാഗങൾ അംഗങളായ മൂന്ന് യുവമോർച്ച യൂണിറ്റുകൾ, വിവാദ പോസ്റ്റിൽ പ്രതിഷേധത്തിലാണ്.

മതനിന്ദ ശ്രദ്ധയിൽ പെടുത്തീട്ടും നപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ബിജെപിയിലേയും യുമോർച്ചയിലേയും ക്രൈസ്തവ വിഭാഗം പ്രവർത്തകർ കൂട്ട രാജികൊരുങുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News