ആലപ്പുഴ: ഇടതുമുന്നണി ഭരണം തുടര്‍ന്നാല്‍ കേരളം പറുദീസയാകുമെന്ന് മലയാള മനോരമ എഡിറ്റര്‍ ഫിലിപ്പ് മാത്യു.
കേരളം കണ്ട കരുത്തരായ മുഖ്യമന്ത്രിമാരിലൊരാളാണ് പിണറായി വിജയന്‍. വികസനവഴികളില്‍ വരുന്ന പ്രതിബന്ധങ്ങളെ തട്ടിത്തെറിപ്പിച്ച് മുന്നോട്ടുപോകാന്‍ മുഖ്യമന്ത്രി കാണിക്കുന്ന ഇച്ഛാശക്തി അപാരമാണെന്നും ഫിലിപ്പ് മാത്യു പറഞ്ഞു.
ദേശാഭിമാനി ആലപ്പുഴ എഡിഷന്‍ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെയുള്ള ജലപാത യാഥാര്‍ഥ്യമായാല്‍ കേരളം രണ്ടുവര്‍ഷം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ടൂറിസം കേന്ദ്രമായി വളരുമെന്നതില്‍ സംശയമില്ല. അത് നടപ്പാക്കാന്‍ മുന്‍കൈയെടുത്ത മുഖ്യമന്ത്രിക്കും ടീമിനും എല്ലാ ആശംസകളും നേരുന്നു.
ആലപ്പുഴയുടെ വികസനരംഗത്ത് കാര്യമായ സംഭാവന നല്‍കാന്‍ ദേശാഭിമാനിക്കു കഴിയുമെന്നാണ് പ്രതീക്ഷ. വിപ്ലവത്തിന്റെ മണ്ണായ ആലപ്പുഴയില്‍ ദേശാഭിമാനിക്ക് എഡിഷന്‍ വരാന്‍ വൈകിയില്ലേയെന്നൊരു സംശയമുണ്ട്.
എങ്കിലും ദേശാഭിമാനി ആലപ്പുഴയില്‍ എഡിഷന്‍ ആരംഭിക്കുന്നതില്‍ മനോരമയ്ക്ക് സന്തോഷമുണ്ട്. മത്സരം ശക്തമാകുമ്പോഴാണ് മികവ് കൂടുന്നത് എന്നതാണ് ആ സന്തോഷത്തിനു കാരണമെന്നും ഫിലിപ്പ് മാത്യു പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here