പൊലീസുകാരെ ദാസ്യപണിക്ക് വിധേയരാക്കിയാല്‍ കര്‍ശന നടപടി; അനുവദിച്ചതിനേക്കാള്‍ പൊലീസുകാരുണ്ടെങ്കില്‍ 24 മണിക്കൂറിനകം തിരിച്ചയയ്ക്കണമെന്ന കര്‍ശന നിര്‍ദ്ദേശവുമായി ഡിജിപി

തിരുവനന്തപുരം: സുരക്ഷാ ചുമതലയില്‍ അനുവദിച്ചതിനേക്കാള്‍ പൊലീസുകാരുണ്ടെങ്കില്‍ 24 മണിക്കൂറിനകം തിരിച്ചയക്കണമെന്ന കര്‍ശന നിര്‍ദ്ദേശവുമായി ഡിജിപി. വിവിധ പൊലീസ് ഉദ്യേഗസ്ഥര്‍ക്ക് അയച്ച സര്‍ക്കുലറിലാണ് ഡിജിപിയുടെ നിര്‍ദ്ദേശം.

പൊലീസുകാരെക്കൊണ്ടു ദാസ്യപ്പണി ചെയ്യിക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രതികരിച്ചതിന് പിന്നാലെയാണ് സംസ്ഥാന പൊലീസ് മേധാവിയുടെ കര്‍ശന നിര്‍ദ്ദേശം വന്നിരിക്കുന്നത്.

സുരക്ഷാ ചുമതലയില്‍ അനുവദിച്ചതിനേക്കാള്‍ പൊലീസുകാരുണ്ടെങ്കില്‍ 24 മണിക്കൂറിനകം അവരുടെ യൂണിറ്റുകളിലേക്ക് തിരിച്ചയക്കണമെന്നും പൊലീസുകാരെ ദാസ്യപണിക്ക് വിധേയരാക്കിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ഡിജിപി മുന്നറിയപ്പ് നല്‍കുന്നു.

ഉന്നത പൊലീസുകാരക്ക് ഒപ്പം നിര്‍ത്താവുന്ന ഉദ്യേഗസ്ഥരെകുറിച്ചും സര്‍ക്കുലറില്‍ ചൂണ്ടി കാണിക്കുന്നു. ഡിവൈഎസ്പിക്ക് ഒരാളെയും എസ്പിക്ക് രണ്ട് കോണ്‍സ്റ്റബിളിനേയും ഡിഐജിക്ക് ഒരു കോണ്‍സ്റ്റബിളിനേയും ഒരു ഹെഡ് കോണ്‍സ്റ്റബിളിനേയും കൂടെ നിര്‍ത്താം.

പ്രത്യേക സംരക്ഷണമോ മറ്റേതെങ്കിലും കാരണത്താലോ പൊലീസുകാരെ ഒപ്പം നിര്‍ത്തണമെങ്കില്‍ സര്‍ക്കാരിന്റെ പ്രത്യേക അനുവാദം വേണം.

ഉന്നത പൊലീസുദ്യോഗസ്ഥരുടെ ക്യാമ്പ് ഓഫീസില്‍ ഒരാളെ അനുവദിക്കും. എന്നാല്‍ ഇവരെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിക്കാന്‍ പാടില്ലെന്നും ഇത് ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു. എസ്പി മുതലുള്ള പൊലീസ് ഉദ്ദ്യോഗസ്ഥര്‍ക്കാണ് ഡിജിപിയുടെ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News