വിജയം മാത്രം പ്രതീക്ഷിച്ച് സ്പെയിന്‍; അട്ടിമറി സ്വപ്നങ്ങളുമായി ഇറാന്‍

ലോകകപ്പില്‍ സ്പെയിന്‍ ഇന്ന് വീണ്ടും കളത്തില്‍. ഇറാനാണ് സ്പെയിന്‍റെ  എതിരാളികള്‍.  ആദ്യ കളിയില്‍ സമനില വ‍ഴങ്ങിയ സ്പെയിന് രണ്ടാം റൗണ്ട് ഉറപ്പിക്കാന്‍ ഇന്ന് ജയം അനിവാര്യമാണ്.

ക്രിസ്റ്റ്യാനൊ എന്ന ഒറ്റയാന് മുന്നില്‍ മുട്ടുമടക്കിയ സ്പെയിന് ഇന്ന് വിജയത്തിനപ്പുറം മറ്റൊന്നും ചിന്തിക്കാനില്ല.   ഫേവറിറ്റുകളായി റഷ്യയിലെത്തിയ സ്പാനിഷ് സംഘത്തിന് രണ്ടാ റൗണ്ട് ഉറപ്പിക്കണമെങ്കില്‍ ഇന്ന് ജയം അനിവാര്യമാണ്.

പോര്‍ച്ചുഗലും സ്പെയിനും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ ഇറാനാണ് നിലവില്‍ ഒന്നാമത് എന്ന് പറയുമ്പോല്‍ തന്നെ വ്യക്തമാകും ഗ്രൂപ്പ് B യിലെ അപ്രവചനീയത.

മോറോക്കോയെ തോല്‍പിച്ച ഇറാന് മൂന്ന് പോയിന്‍റുണ്ട്. സ്പെയിന് ഒറ്റപോയിന്‍റെ മാത്രമാണുള്ളത്. യൂണിവേ‍ഴ്സല്‍ ഫൈനല്‍ എന്നാണ് ഇന്നത്തെ കളിയെ ഇറാന്‍ മാനേജര്‍ കാര്‍ലോസ് ക്വിറോസ് വിശേഷിപ്പിക്കുന്നത്.

ഇറാന് മുന്നില്‍ വലിയൊരു സ്വപ്നമുണ്ട്. സ്പെയിനെ അട്ടിമറിച്ച രണ്ടാം റൗണ്ടില്‍ കടക്കുക . വിദൂര സ്വപ്നം മാത്രമാണെങ്കിലും രണ്ടും കല്‍പ്പിച്ച് കളിക്കാനാണ് ഇറാന്‍ മാനേജര്‍ ടീമിനോട് പറഞ്ഞിരിക്കുന്നത്.

മറുവശത്ത് സ്പെയ്ന്‍ ട്രാക്കിലേക്ക് തിരികെ വരാനുള്ള ശ്രമത്തിലാണ്. ഇട ക്ക് കോച്ചിനെ മാറ്റി വിവദത്തില്‍ പ്പെട്ട  അവര്‍ക്ക് ആദ്യ മത്സരത്തില്‍ ക്രിസ്റ്റ്യാനോ ഏല്‍പ്പിച്ച ആഘാതം വലുതായിരുന്നു.

ഇറാനെതിരെ ഇറങ്ങുമ്പോള്‍ കടലാസില്‍ സ്പെയിന് തന്നെയാണ് ആധിപത്യം. കളി മികവിലും തന്ത്രങ്ങളിലും സ്പാനിഷ് നിരയുടെ ഏ‍ഴയലത്ത് പോലും വരില്ല ഇറാന്‍ . അതു കൊണ്ട് തന്നെ രണ്ടും കല്‍പ്പിച്ചുള്ള പോരാട്ടമാണ് അവരുടെ കൈ മുതല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News