സംസ്ഥാനത്തെ എല്ലാ കുടുംബാഗംങ്ങളുടേയും ആരോഗ്യസ്ഥിതി പരിശോധിച്ച് വിലയിരുത്താനുള്ള സമഗ്രപദ്ധതി നടപ്പാക്കും: മുഖ്യമന്ത്രി പിണറായി

കോ‍ഴിക്കോട് : സംസ്ഥാനത്തെ എല്ലാ കുടുംബാഗംങ്ങളുടേയും ആരോഗ്യസ്ഥിതി പരിശോധിച്ച് വിലയിരുത്താനുള്ള സമഗ്രപദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നിയമ സഭയിൽ.

കോ‍ഴിക്കോട് ലൈറ്റ്മെട്രോ സർക്കാർ ഉപേക്ഷിച്ചിട്ടില്ലെന്നും സംസ്ഥാനത്ത് വിവിധ റാങ്കിലുള്ള 387പൊലീസുകാർ ക്രിമിനൽ കേസുകളിൽ പ്രതിയായവരാണെന്നും മുഖ്യമന്ത്രി സഭയിൽ അറിയിച്ചു.

സംസ്ഥാനസർക്കാരിന്‍റെ ആരോഗ്യനയത്തിന്‍റെ ഭാഗമായി എല്ലാ കുടുംബാഗംങ്ങളുടേയും ആരോഗ്യസ്ഥിതി പരിശോധിച്ച് വിലയിരുത്താനുള്ള സമഗ്രപദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നിയമ സഭയിൽ അറിയിച്ചു.

പകർച്ച വ്യാധികളും ക്യാൻസർപോലുള്ള മാരകരോഗങ്ങളും പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്തെ റീജിയണൽ ക്യാൻസർ സെന്‍ററിനെ തകർക്കുക എന്ന ലക്ഷ്യത്തോടെ ഒരു ലോബി പ്രവർത്തിക്കുന്നുവെന്ന് ആരോഗ്യ മന്ത്രി സഭയിൽ പ്രതികരിച്ചു.

ആര്‍സിസിയിൽ നിന്ന് എയ്ഡ്സ് ബാധിച്ചെന്ന് ആരോപണമുണ്ടായി.  മരണപെട്ട കുട്ടിക്ക് സാമ്പത്തിക സഹായം നൽകുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി ശൈലജ ടീച്ചർ പറഞ്ഞു.

കോ‍ഴിക്കോട് ലൈറ്റ്മെട്രോ സർക്കാർ ഉപേക്ഷിച്ചിട്ടില്ലെന്നും. പുതിയ പദ്ധതി രേഖ കേന്ദ്രത്തിന്‍റെ അംഗീകാരത്തിനായി ഉടൻ സമർപ്പിക്കുമെന്നും മുഖ്യമന്ത്രി രേഖാമൂലം സഭയിർ മറുപടി പറഞ്ഞു.

സംസ്ഥാനത്ത് വിവിധ റാങ്കിലുള്ള  387 പൊലീസുകാർ ക്രിമിനൽ കേസുകളിൽ പ്രതിയായവരാണെന്നും മുഖ്യമന്ത്രി സഭയിൽ അറിയിച്ചു.

ഇവർക്കെതിരെ നിയമപ്രകാരമുള്ള നടപടികളും വകുപ്പ് തല അച്ചടക്ക നടപടി സ്വീകരിച്ചുവരുന്നതായും മുഖ്യമന്തി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News