എഡിജിപി സുദേഷ് കുമാറിന്‍റെ മകള്‍ സ്നിഗ്ധ നല്‍കിയ കേസ് റദ്ദാക്കണം; ഗവാസ്കര്‍ ഹൈക്കോടതിയില്‍

എഡിജിപി സുധേഷ് കുമാറിന്‍റെ മകള്‍ സ്നിഗ്ധ നല്‍കിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ഡ്രൈവറായ ഗവാസ്കര്‍ ഹൈക്കോടതിയെ സമീപിച്ചു.

എഡിജിപിയുടെ മകള്‍ നല്‍കിയ പരാതി വ്യാജമാണെന്ന് ഗവാസ്ക്കര്‍ ഹര്‍ജിയില്‍ പറയുന്നു. തന്നെ മര്‍ദ്ദിച്ചെന്നാരോപിച്ച് പരാതി നല്‍കിയപ്പോള്‍ കൗണ്ടര്‍ പരാതി നല്‍കുകയായിരുന്നു.

പൊലീസ് ചുമത്തിയ ജാമ്യമില്ലാ വകുപ്പ് പ്രകാരമുളള കേസുകള്‍ റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ഹര്‍ജി ഹൈക്കോടതി പിന്നീട് പരിഗണിക്കും. ഔദ്യോഗിക നിര്‍വ്വഹണത്തിനിടെ എഡിജിപിയുടെ മകള്‍ തന്നെ മര്‍ദ്ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഗവാസ്ക്കര്‍ പരാതി നല്‍കുകയും കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഗവാസ്ക്കര്‍ക്കെതിരെ എഡിജിപിയുടെ മകളും പരാതി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News