രാംദേവിന് വേണ്ടി കൈയ്യയച്ച് യുപി; യമുന എക്‌സ്പ്രസ് വേക്ക് സമീപം പതഞ്ജലിക്ക് നല്‍കുന്നത് 455 ഏക്കര്‍ ഭൂമി – Kairalinewsonline.com
Business

രാംദേവിന് വേണ്ടി കൈയ്യയച്ച് യുപി; യമുന എക്‌സ്പ്രസ് വേക്ക് സമീപം പതഞ്ജലിക്ക് നല്‍കുന്നത് 455 ഏക്കര്‍ ഭൂമി

ഗ്രെയ്റ്റര്‍ നോയിഡയില്‍ 2000 കോടി മുതല്‍ മുടക്കിലാണ് പതഞ്ജലി ഫുഡ് പ്രോസസിങ് പാര്‍ക്ക് ആരംഭിക്കുന്നത്

രാംദേവിന് വേണ്ടി കൈയ്യയച്ച് യുപി യമുന എക്‌സ്പ്രസ് വേക്ക് സമീപം പതഞ്ജലിക്ക് നല്‍കുന്നത് 455 ഏക്കര്‍ ഭൂമി

യോഗഗുരുവും ആള്‍ദൈവവുമായ ബാബാ രാം ദേവിന്റെ ആയുര്‍വേദ ഉത്പന്ന കമ്പനിയായ പതഞ്ജലിക്ക് യുപിയില്‍ ഫുഡ് പ്രോസസിങ് പാര്‍ക്ക് ആരംഭിക്കുന്നതിന് മന്ത്രിസഭയുടെ അനുമതി.

ഗ്രെയ്റ്റര്‍ നോയിഡയില്‍ 2000 കോടി മുതല്‍ മുടക്കിലാണ് പതഞ്ജലി ഫുഡ് പ്രോസസിങ് പാര്‍ക്ക് ആരംഭിക്കുന്നത്.

ഡല്‍ഹി-ആഗ്ര എക്‌സ്പ്രസ് വേയ്ക്ക് സമീപം 455 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഇതിനായി വിട്ട് നല്‍കുന്നത്.

400 ടണ്‍ പഴങ്ങളും പച്ചക്കറികളും ദിവസേന പ്രോസസ് ചെയ്യാന്‍ കഴിയുന്ന പാര്‍ക്കാണ് ഇവിടെ ആരംഭിക്കുന്നത്. 750 ടണ്‍ ഓര്‍ഗാനിക്ക് ഗോതമ്പ് പൊടിയും ഇവിടെ ഉത്പാദിപ്പിക്കും.

2006ലാണ് പതഞ്ജലി ആയുര്‍വേദിക്‌സ് ആരംഭിക്കുന്നത്. ചെറിയ സംരംഭമായി തുടങ്ങിയ പതഞ്ജലി മൂന്നാമത്തെ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ (2009-10) 200 കോടി വിറ്റുവരവ് നേടി.

നരേന്ദ്രമോദി അധികാരത്തിലിരുന്ന നാലുവര്‍ഷം അസൂയാവഹമായ വളര്‍ച്ചയാണ് പതഞ്ജലി കൈവരിച്ചത്. 2016-17 വര്‍ഷം 11526 കോടി രൂപയാണ് പതഞ്ജലിയുടെ വിറ്റുവരവ്.

2017-18 ല്‍ 20000-25000 കോടി വിറ്റുവരവാണ് കമ്പനി ലക്ഷ്യം വച്ചിരിക്കുന്നത്‌

To Top