ആലുവ ജനസേവയിൽ അന്തേവാസികളെ നിര്‍ബന്ധിച്ച് നീലചിത്രങ്ങള്‍ കാണിക്കുന്നു; ജീവനക്കാര്‍ക്കെതിരെ ഗുരുതര ആരോപണം; ശിശുഭവനെതിരെ സർക്കാർ ഹൈക്കോടതിയിൽ

ജനസേവ ശിശുഭവനില്‍ അന്തേവാസികളായ കുട്ടികള്‍ മാനസികവും ശാരീരികവുമായ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ജനസേവയില്‍ ക്രൂരമര്‍ദ്ദനം അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും കുട്ടികള്‍ മജിസ്ട്രേറ്റിന് നല്‍കിയ മൊ‍ഴിയില്‍ പറയുന്നതായും സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

ജനസേവ ശിശുഭവൻ ഏറ്റെടുത്ത സർക്കാർ നടപടിയെ ചോദ്യം ചെയ്ത് ജനസേവ സമർപ്പിച്ച ഹർർജിയിലാണ് സര്‍ക്കാരിന്‍റെ മറുപടി.

മജിസ്ട്രേറ്റിന് മുന്നില്‍ കുട്ടികള്‍ നല്‍കിയ മൊ‍ഴി ചൂണ്ടിക്കാട്ടിയാണ് ജനസേവ ശിശുഭവൻ ഏറ്റെടുത്ത സർക്കാർ നടപടിയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ജനസേവയില്‍ അന്തേവാസികളായ കുട്ടികള്‍ ശാരീരികവും മാനസികവുമായ പീഡനങ്ങളാണ് അനുഭവിച്ചത്.

അശ്ലീല ദൃശ്യങ്ങള്‍ കാണാന്‍ ജീവനക്കാര്‍ കുട്ടികളെ പ്രേരിപ്പിച്ചിരുന്നു. പരാതി പറഞ്ഞാല്‍ ബെല്‍റ്റ് കൊണ്ടും മറ്റും ക്രൂരമായി മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്യും. കുടുംബത്തിലുളളവരുടെ മരണാനന്തരച്ചടങ്ങുകള്‍ക്ക് പോലും പോകാന്‍ അനുവദിച്ചിരുന്നില്ല. ജുവനൈല്‍ ജസ്റ്റിസ് പ്രകാരം സ്ഥാപനത്തിന് രജിസ്ട്രേഷനില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

ജനസേവയില്‍ ഉണ്ടായിരുന്ന 104 പേരില്‍ ചില കുട്ടികളെ കാണാതായിരുന്നു. ഇവരെ പിന്നീട് പല സംസ്ഥാനങ്ങളിലും ഭിക്ഷാടനം ചെയ്യുന്നതായി കണ്ടെത്തി. മാത്രമല്ല കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച് പണം ശേഖരിച്ചിരുന്നതായും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

ഇതരസംസ്ഥാനത്ത് നിന്നുളള കുട്ടികളെ കടത്തിക്കൊണ്ടുവരുന്ന രീതിയായിരുന്നു ജനസേവ നടത്തിയിരുന്നതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സര്‍ക്കാര്‍ സത്യവാങ്മൂലത്തിന് മറുപടി പറയാന്‍ ക‍ഴിയാതെ വന്നതോടെ ജനസേവ ഹര്‍ജി പിന്‍വലിച്ചു. തുടര്‍ന്ന് ഹര്‍ജി പുതുക്കി നല്‍കാനും കോടതി നിര്‍ദേശിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News