ഏ‍ഴു വര്‍ഷങ്ങള്‍ക്കു ശേഷം വിജയും സൂര്യയും നേര്‍ക്കുനേര്‍; അക്ഷമരായി ആരാധകര്‍

ഏ‍ഴ് വര്‍ഷങ്ങള്‍ക്കു ശേഷം വിജയ്, സൂര്യ ചിത്രങ്ങള്‍ ഒരേ സമയം തീയറ്ററുകളില്‍ ഏറ്റുമുട്ടാന്‍ പോകുന്നു. സൂര്യയുടെ എന്‍ ജി കെ യും വിജയുടെ ദളപതി 62 ഉം വരുന്ന ദീപാവലിക്ക് തീയറ്ററുകളില്‍ എത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിക്കുന്നത്.

സൂര്യ ആരാധകര്‍ അക്ഷമരായി കാത്തിരിക്കുന്ന ചിത്രം എന്‍ ജി കെ ഒരു ഗാംഗ്സ്റ്റര്‍ ആക്ഷന്‍ ചിത്രമാണെന്നാണ് അറിയാന്‍ ക‍ഴിയുന്നത്. സെല്‍വരാഘവനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ സായി പല്ലവിയും രാകുല്‍ പ്രീതുമാണ് സൂര്യയുടെ നായികമാരായെത്തുന്നത്.

അതേസമയം ഒരു പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തിലാണ് സംവിധായകന്‍ എ ആര്‍ മുരുകദോസ് വിജയുടെ ദളപതി 62 ഒരുക്കിയിരിക്കുന്നത്. സണ്‍ പിക്ചേ‍ഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് വിജയുടെ നായികയായെത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News