സമനിലയില്‍ കലാശിച്ച് ഡെന്‍മാര്‍ക്ക്- ഒാസ്ട്രേലിയ പോരാട്ടം; പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം അനിശ്ചിതത്വത്തില്‍

ഡെന്‍മാര്‍ക്ക്- ഒാസ്ട്രേലിയ പോരാട്ടം സമനിലയില്‍ കലാശിച്ചു.  മത്സരത്തിന്‍റെ ഏ‍ഴാം മിനുട്ടില്‍ ക്രിസിറ്റിന്‍ എറിക്സണാണ് ഡെന്‍മാര്‍ക്കിന് വേണ്ടി ഗോള്‍ നേടിയപ്പോള്‍ ഒാസ്ട്രേലിയക്ക് വേണ്ടി ജെഡിനാക്ക് 38 ആം മിനുട്ടില്‍ ഗോള്‍ നേടിയത്. ഇതോടെയാണ്  സമനിലയിലെത്തിയത്.

സമ നിലയിലെത്തിയതോടെ ആരു പ്രീ ക്വാര്‍ട്ടറിലെത്തുമെന്ന കാര്യം അനിശ്ചിതത്വത്തിലാണ്.

പിന്നില്‍ നിന്ന് പൊരുതിക്കയറിയാണ് ഡെന്മാര്‍ക്കിനെതിരെ ഓസ്ട്രേലിയ സമനില പിടിച്ചത്. ഇന്ന് തോറ്റെങ്കില്‍ സോക്കറൂസുകളുടെ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ അസ്തമിക്കുമായിരുന്നു. 7ാം മിനിട്ടില്‍ ഡെന്മാര്‍ക്കിന്‍റെ സൂപ്പര്‍താരം ക്രിസ്റ്റ്യന്‍ എറിക്സണ്‍ ഇടങ്കാലന്‍ ഹാഫ് വോളിയിലൂടെ ഡെന്മാര്‍ക്കിന് ലീഡ് സമ്മാനിച്ചു. ക്രിസ്റ്റ്യന്‍റെ ഒടുവിലത്തെ 20 അന്താരാഷ്ട്ര മത്സരങ്ങളിലെ 17ാം ഗോളായിരുന്നു ഇത്.

എന്നാല്‍ ഒന്നാം പകുതിയുടെ അവസാന നിമിഷങ്ങളിലേക്ക് കളി എത്തിയപ്പോ‍ള്‍ ഡെന്മാര്‍ക്കിന് മേല്‍ക്കൈ നഷ്ടമായി തുടങ്ങിയിരുന്നു . 39 മിനുട്ടില്‍ യൂസഫ് യുറാരിയുടെ ഹാന്‍ഡ് ബോളിലൂടെ പെനാല്‍ട്ടി ലഭിച്ചപ്പോള്‍ മിലേ ജിദെനാക് ഓസ്ട്രേലിയയ്ക്കായി അവസരം കൃത്യമായി മുതലാക്കി.

ഫ്രാന്‍സിനോട് പെനാല്‍ട്ടി വ‍ഴങ്ങിയും സെല്‍ഫ് ഗോളടിച്ചും തോല്‍വി ചോദിച്ച് വാങ്ങിയ ഓസ്ട്രേലിയ അടിമുടി കളം പിടിച്ചതോടെ മത്സരം സമനിലയിലേക്ക് നീങ്ങുകയായിരുന്നു.മികച്ച ആക്രമണവും പ്രത്യാക്രമണവും കാ‍ഴ്ചവച്ച മത്സരത്തില്‍ ഗോള്‍ മാത്രം അകലെയായി.

ഗ്രൂപ്പ് സിയില്‍ പ്രീക്വാര്‍ട്ടറിലേക്ക് ഇവരില്‍ ആര് പ്രവേശനം നേടുമെന്നറിയാന്‍ 26 വരെ കാത്തിരിക്കണം. ഓസ്ട്രേലിയയക്ക് പെറുവും ഡെന്മാര്‍ക്കിന് ഫ്രാന്‍സുമാണ് എതിരാളികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News