മോദി സര്‍ക്കാരിന്റെ ജനദ്രോഹനയം; പൊതു തെരഞ്ഞെടുപ്പ് വരെ സംയുക്ത പ്രക്ഷോഭം നടത്താനൊരുങ്ങി ഇടത് സംഘടനകള്‍

മോദി സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ പൊതു തെരഞ്ഞെടുപ്പ് വരെ സംയുക്ത പ്രക്ഷോഭം നടത്താനൊരുങ്ങുകയാണ് ഇടത് സംഘടനകള്‍.

കിസാന്‍ സഭ, സിഐടിയു, അഖിലേന്ത്യാ കര്‍ഷക തൊഴിലാളി യൂണിയന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 5ന് പാര്‍ലമെന്റിലേക്ക് റാലി സംഘടിപ്പിക്കും. ഇതിന് മുന്നോടിയായി ജില്ലാ കേന്ദ്രങ്ങളില്‍ ജയില്‍ നിറക്കല്‍ സമരവും പിക്കറ്റിങ്ങും ആഹ്വാനം ചെയ്തിട്ടുണ്ട്.

മസ്ദൂര്‍ കിസാന്‍ സംഘര്‍ഷ് റാലി എന്ന പേരില്‍ സെപ്റ്റംബര്‍ അഞ്ചിന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താനാണ് ഇടത് സംഘടനകളുടെ തീരുമാനം. കര്‍ഷക -തൊഴിലാളി വിരുദ്ധ നയങ്ങള്‍ പരിഷ്‌കരിക്കുക, വിവിധ മേഖലകളിലെ 100 ശതമാനം വിദേശ നിക്ഷേപാനുമതി പിന്‍വലിക്കുക, വിലക്കയറ്റം തടയുക തുടങ്ങി പതിനഞ്ചാവിശ്യങ്ങള്‍ മുന്നോട്ട് വച്ചാണ് ഇടത് സംഘടനകള്‍ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഇതിന് മുന്നോടിയായി ആഗസ്റ്റ് 9 ന് ജില്ലാ കേന്ദ്രങ്ങളില്‍ ധര്‍ണ്ണയും ജയില്‍ നിറക്കലും നടക്കും. 10 കോടി കര്‍ഷകര്‍ ഒപ്പിട്ട നിവേദനം ജില്ലാ കളക്ടര്‍മാര്‍ക്ക് കൈമാറും.

കഴിഞ്ഞ നാല് വര്‍ഷത്തെ മോദി ഭരണം കൊണ്ട് രാജ്യം പിറകോട്ടാണ് പോയതെന്നും. തൊഴില്‍ വര്‍ധിക്കുന്നുവെന്ന സര്‍ക്കാര്‍ വാദം പൊള്ളയാണെന്ന് അവരുടെ കണക്കുള്‍ കൊണ്ട് തന്നെ തെളിയിക്കാനാകുമെന്ന് സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ ആരോപിച്ചു.

ആഗസ്റ്റ് 14 ന് രാത്രി എല്ലാ പ്രധാന നഗരങ്ങളിലും സി.ഐ.ടി.യു വിന്റെ ആഭിമുഖ്യത്തില്‍ സമര പരിപാടികളുണ്ടാകുമെന്നും യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News