എംബാപ്പയുടെ ഗോള്‍ നേട്ടത്തിലൂടെ ഫ്രാന്‍സ് പ്രീ ക്വാര്‍ട്ടറില്‍; പൊരുതി തോറ്റ് പെറു (1-0)

34 ആം മിനുട്ടില്‍ യുവതാരം എംബാപെ നേടിയ ഏക ഗോളിന്‍റെ ബലത്തിലായിരുന്നു പെറുവിനെതിരായ ഒരു ഗോളിന്‍റെ വിജയം ഫ്രാന്‍സ് സ്വന്തമാക്കിയത്. ഫ്രാന്‍സിനുവേണ്ടി ലോകകപ്പില്‍ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും എംബാപെ ഈ ഗോളിലൂടെ സ്വന്തമാക്കി.

മികച്ച അവസരങ്ങള്‍ ലഭിച്ചിട്ടും ഫിനിഷിങ്ങിലെ പാകപ്പി‍ഴയ്ക്ക് പെറുവിന് വിലയായി നല്‍കേണ്ടി വന്നത് ലോകകപ്പ് സ്വപ്നമായിരുന്നു. എന്നാല്‍ പെറുവിനെയും മുട്ടുകുത്തിച്ചതോടെ ഫ്രാന്‍സ് ഗ്രൂപ്പ് സിയില്‍ നിന്നും പ്രീക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പാക്കിയ ആദ്യ ടീമായി.

മികച്ച പ്രതിരോധത്തിന്‍റെ കരുത്തിലായിരുന്നു ഫ്രാന്‍സ് പെറുവിന്‍റെ മുന്നേറ്റത്തെ തടുത്ത് നിര്‍ത്തിയത്. ലോകകപ്പ് പ്രതീക്ഷ നിലനിര്‍ത്താന്‍ പെറുവിന് സമനിലയെങ്കിലും വേണമായിരുന്നു. 26നാണ് പെറുവിനും ഫ്രാന്‍സിനും ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം ഫ്രാന്‍സിന് ഗ്രൂപ്പ് ചാമ്പ്യന്മാരാകാന്‍ ഡെന്‍മാര്‍ക്കിനെ സമനിലയില്‍ തളയ്ക്കുകയോ പരാജയപ്പെടുത്തുകയോ ചെയ്യണം.

എന്നാല്‍ പുറത്തായെങ്കിലും ഓസ്ട്രേലിയയുടെ പ്രീക്വാര്‍ട്ടര്‍ സ്വപ്നങ്ങള്‍ക്ക് പെറുവിന് ചെറിയ മാര്‍ജിനിലെ പരാജയം കൊണ്ട് തന്നെ തടയിടാനാകും എന്നതിനാല്‍ ഗ്രൂപ്പ് സിയിലെ മത്സരങ്ങളുടെ ആവേശം ഒട്ടും ചോരില്ലെന്ന് ഉറപ്പാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News