അര്‍ജന്‍റീനയെ നിലം പറ്റിച്ച് ക്രൊയേഷ്യ; തല കുനിച്ച് മെസിയും സംഘവും; പ്രീ ക്വാര്‍ട്ടറിലെത്താന്‍ അര്‍ജന്‍റീനക്ക് അത്ഭുതം സംഭവിക്കണം (3-0)

അര്‍ജന്‍റീനയെ നിലംപറ്റിച്ച് ക്രൊയേഷ്യ. അടി പതറി അര്‍ജന്‍റീന. ഏക പക്ഷീയമായ മൂന്ന് ഗോളിനാണ് അര്‍ജന്‍റീനയെ ക്രൊയേഷ്യ നിലപറ്റിച്ചത്. പ്രീ ക്വാര്‍ട്ടറിലെത്താന്‍ ഇനി അര്‍ജന്‍റീനക്ക് അത്ഭുത സംഭവിക്കണം.

പ്രതിരോധ മതിലുകളില്‍ അര്‍ജന്‍റീന വിയര്‍ക്കുന്ന കാ‍ഴ്ചയാണ് ഈ മത്സരത്തില്‍ കണ്ടത്. സമ്മര്‍ദ്ദ നിമിഷങ്ങളെ അതിജീവിക്കാനാകാതെ നായകന്‍ മെസ്സിയും കളം വിട്ടു.

ഐസ്‌ലൻഡിനോട് സമനില തീര്‍ത്ത അര്‍ജന്റീനയ്ക്ക് ഇത് നിര്‍ണായക മത്സരമായിരുന്നു. അതേ സമയം ആദ്യ മൽസരത്തിൽ നൈജീരിയയെ തോൽപ്പിച്ച് ഗ്രൂപ്പിൽ ഒന്നാമതായി നില്‍ക്കുകയാണ് ക്രൊയേഷ്യ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News