അര്‍ജന്റീനിയന്‍ ടീമില്‍ കലാപം; സാംപോളിയെ പുറത്താക്കണമെന്ന് താരങ്ങള്‍

ക്രൊയേഷ്യക്കെതിരെ തകര്‍ന്നതിന് പിന്നാലെ അര്‍ജന്റീനിയന്‍ ടീമില്‍ കലാപം.

കോച്ച് സാംപോളിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കളിക്കാര്‍ രംഗത്തെത്തി. തോല്‍വിക്ക് പിന്നാലെ ചേര്‍ന്ന യോഗത്തിന് ശേഷമാണ് ടീം അംഗങ്ങള്‍ ഈ ആവശ്യമുന്നയിച്ചത്.

എന്നാല്‍ തന്റെ തന്ത്രങ്ങള്‍ മൈതാനത്ത് പ്രാവര്‍ത്തികമാക്കാന്‍ കളിക്കാര്‍ പരാജയപ്പെട്ടതാണ് തോല്‍വിക്ക് കാരണമെന്ന് സാംപോളിയും കുറ്റപ്പെടുത്തി.

നിര്‍ണായകമത്സരത്തില്‍ ക്രൊയേഷ്യക്കെതിരെ 3 ഗോളിന് തോറ്റതോടെയാണ് അര്‍ജന്റീനിയന്‍ ടീമില്‍ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇന്നലത്തെ തോല്‍വിയോടെ അര്‍ജന്റീനയുടെ പ്രീക്വാര്‍ട്ടര്‍ സാധ്യതകള്‍ തുലാസിലാണ്.

ഇതോടെ കോച്ച് സാംപോളിയെ പുറത്താക്കണമെന്ന ആവശ്യവുമായി ടീം രംഗത്തെത്തി. മത്സരശേഷം ചേര്‍ന്ന യോഗത്തിന് ശേഷമാണ് ടീം അംഗങ്ങള്‍ ആവശ്യമുന്നയിച്ചത്.

നൈജീരിയുമായുള്ള അടുത്ത മത്സരത്തില്‍ നിന്നും സാംപോളിയെ ഒഴിവാക്കണമെന്നും ആവശ്യവും ശക്തമാണ്. ആദ്യപകുതിലെ 3-4-3 എന്ന ഫോര്‍മേഷന്‍ രണ്ടാം പകുതിയില്‍ മാറ്റാതിരുന്നതും, ഡി മരിയ, ബെനേജ തുടങ്ങിയവരെ ബഞ്ചിലിരുത്തിയതും വിമര്‍ശനത്തിന്റെ മൂര്‍ച്ച കൂട്ടുന്നു.

എന്നാല്‍ തന്റെ തന്ത്രങ്ങള്‍ കളഴിക്കളത്തില്‍ നടപ്പാക്കാന്‍ കളിക്കാര്‍ക്ക് സാധിക്കാതെ പോയതാണെന്ന വിമര്‍ശനവുമായി സാംപോളിയും രംഗത്തെത്തി. എന്നാല്‍ സാംപോളിക്ക് ആവശ്യമുള്ളത് പറഞ്ഞോട്ടെയെന്ന് അഗ്യൂറോ പ്രതികരിച്ചു.

ഇതോടെ ടീമില്‍ ആഭ്യന്തര കലഹം രൂക്ഷമായി. നൈജീരിയയുമായുള്ള കളി ജയിച്ചാല്‍ മാത്രമേ ടീമിന് പ്രീക്വാര്‍ട്ടര്‍ സാധ്യതകള്‍ നിലനിര്‍ത്താനാകും.

ഇതോടെ നൈജീരിയക്കെതിരെയുള്ള മത്സരത്തില്‍ സാംപോളിയെ മാറ്റാന്‍ ടീം മാനേജ്‌മെന്റ് തയ്യാറാകുമോ എന്നാണ് കായികലോകം ഉറ്റുനോക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here