എസ്എഫ്ഐ സംസ്ഥാന സമ്മേളനം; പ്രതിനിധി സമ്മേളനത്തിന് ആവേശ്വോജ്വല തുടക്കം

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംഘടനാ സ്വാതന്ത്ര്യത്തിനായി നിയമ നിർമ്മാണം നടത്തുമെന്ന സംസ്ഥാന സർക്കാരിന്റെ നിലപാട് സ്വാഗതാർഹമെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ ശശികുമാർ പറഞ്ഞു. കൊല്ലത്ത് എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശശികുമാർ.

ഭരണഘടനാ പ്രതിദിനം ആക്രമിക്കപ്പെടുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ പ്രതിരോധിക്കുന്നതിൽ കോൺഗ്രസ് ഉൾപ്പടെയുള്ള ദേശീയ രാഷ്ട്രീയ പാർട്ടികൾ പിന്നിലാണ്. എത്ര വിമർശനം ഉയർന്നാലും മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് നല്ലതല്ലെന്നും ശശികുമാർ പറഞ്ഞു.

രാജീവ് ഗാന്ധിയുടെ നിർദേശത്തിൽ തുടങ്ങിയതാണ് പ്രധാന സമയത്ത് ദൂരദർശനിൽ രാമായണ പരമ്പര. സമാധാനത്തിന്റെ രാമായണത്തിൽ നിന്ന് മാറി യുദ്ധത്തിന്റെ രാമായണം അവതരിപ്പിച്ചു. സമാധാനത്തിന്റെ മതമായ ഹിന്ദുത്വത്തെ തിരിച്ചെഴുത്തിയെന്നും ശശികുമാർ കുറ്റപ്പെടുത്തി.

575 പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എം വിജിന്റെ പ്രവർത്തന റിപ്പോർട്ടിന്മേലും അഖിലേന്ത്യാ ജനറൽ സെക്രട്ടറി വിക്രംസിങിന്റെ സംഘടനാ റിപ്പോർട്ടിന്മേലും ചർച്ച നടക്കും. 24 ന് സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here