കാലിലൂടെ വാഹനം കയറിയതിന്റെ ഒരു ലക്ഷണവും സ്‌നിഗ്ധയില്‍ ഉണ്ടായിരുന്നില്ല; എഡിജിപിയുടെ മകള്‍ നല്‍കിയത് തെറ്റായ മൊ‍ഴി; മെഡിക്കല്‍ രേഖ പീപ്പിളിന്

എഡിജിപി സുധേഷ്‌കുമാറിന്റെ മകള്‍ സ്‌നിഗ്ദ്ധക്കെതിരെ നിര്‍ണ്ണായക തെളിവായ മെഡിക്കല്‍ രേഖയാണ് പീപ്പിള്‍ ടിവി പുറത്ത് വിട്ടത്. കേസിലെ പ്രതിയായ സ്‌നിഗ്ദ്ധ പോലീസ് ഡ്രൈവറായ ഗവാസ്‌ക്കറെ മര്‍ദ്ദിച്ചതിന് പിന്നാലെ കൗണ്ടര്‍ കേസ് നല്‍കാന്‍ തലസ്ഥാനത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. കാലില്‍ ഓട്ടോയിടിച്ചതിനെ തുടര്‍ന്ന് ഉണ്ടായ പരിക്കെന്നാണ് അസ്ഥിരോഗ വിദ്ഗനായ ഡോ.ഹരിയോട് സ്‌നിഗ്ദ പറഞത്.

എന്നാല്‍ കാലിലൂടെ വാഹനം കയറി എന്ന സ്‌നിഗ്ദയുടെ മൊഴി കളവെന്ന് അനുമാനിക്കേണ്ടതായി വരും. കാലിലൂടെ വാഹനം കയറിയതിന്റെ ഒരു ലക്ഷണവും സ്‌നിഗ്ദയില്‍ ഉണ്ടായിരുന്നില്ലെന്ന് ചികിത്സിച്ച അസ്ഥിരോഗ വിദ്ഗ്ധനായ ഡോ. ഹരി പീപ്പിളിനോട് പറഞ്ഞു.

എക്‌സറേ എടുത്തെങ്കിലും നേരിയ ചതവ് മാത്രം ഉളളതിനാല്‍ കുഴപ്പം ഒന്നും ഇല്ലെന്നും ഡോക്ടറര്‍ രേഖപെടുത്തി . എന്നാല്‍ വനിതാസെല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് സ്‌നിഗ്ദയുടെ മൊഴി നല്‍കിയപ്പോള്‍ സ്‌നിഗ്ദ്ധ നിലപാട് മാറ്റി ഗവാസ്‌ക്കര്‍ വാഹനം മുന്‍പോട്ട് എടുത്തെന്നും ഇടത് കാലിന് പരിക്കേറ്റെന്നും മൊഴി മാറ്റി.

ഗവാസ്‌ക്കര്‍ ആക്രമിച്ചുവെന്ന് വരുത്തി തീര്‍ക്കാനുളള എഡിജിപിയുടെ കുടുംബത്തിന്റെ ശ്രമം തികച്ചും കളവെന്ന് തെളിയിക്കുന്ന മെഡിക്കല്‍ രേഖയും ഡോക്ടറുടെ മൊഴിയുമാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത് . സ്വകാര്യ ആശുപത്രിയിലെ അസ്ഥിരോഗ വിദ്ഗ്ദ്ധനായ ഡോക്ടര്‍ ഹരിയില്‍ നിന്ന് മൊഴി രേഖപെടുത്തിയ ക്രൈംബ്രാഞ്ച് ആശുപത്രി രേഖയും പിടിച്ചെടുത്തിട്ടുണ്ട്.

FIR സ്റ്റേറ്റമെന്റും, ആശുപത്രി രേഖയും തമ്മില്‍ വലിയ പൊരുത്തക്കേടുകള്‍ ഉളളത് ക്രൈംബ്രാഞ്ച് ഗൗരവത്തിലാണ് എടുത്തിരിക്കുന്നത് . ഇതിന്റെ നിജസ്ഥിതി അറിയാന്‍ അന്വേഷണസംഘം എഡിജിപിയുടെ കുടുംബത്തിന്റഎ മൊഴിയെടുക്കാന്‍ ശ്രമം നടത്തിയെങ്കിലും സുധേഷ്‌കുമാര്‍ നിസഹകരണം തുടരുകയാണ് .അതിനിടെ തന്റെ വീടിന് നേരെ ആരോ കല്ലെറിഞ്ഞു എന്നാരോപിച്ച് സുധേഷ്‌കുമാര്‍ രണ്ട് ദിവസം മുന്‍പ് നല്‍കിയ പരാതിയില്‍ പേരൂര്‍ക്കട പോലീസ് കേസെടുത്തു.

എഡിജിപി സുധേഷ്‌കുമാറിന്റെ മകള്‍ സ്‌നിഗ്ദ്ധക്കെതിരെ നിര്‍ണ്ണായക തെളിവായ മെഡിക്കല്‍ രേഖയാണ് പീപ്പിള്‍ ടിവി പുറത്ത് വിട്ടത് . ജൂലൈ മാസം 14 ാം തീയതി രാവിലെ ഏട്ട് മണിയോടെ മ്യൂസിയം കനകകുന്ന് കൊട്ടരത്തിന് മുന്നിലെ റോഡില്‍ വെച്ചാണ് എഡിജിപി സുധേഷ്‌കുമാറിന്റെ മകള്‍ സ്‌നിഗ്ദ്ധ പോലീസ് ഡ്രൈവറായ ഗവാസ്‌ക്കറെ മര്‍ദ്ദിച്ചത് .

ഗവാസ്‌ക്കര്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആയതിന് പിന്നാലെ എതിര്‍കേസ് നല്‍കാന്‍ രാവിലെ 11.30 ഓടെ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. കാലില്‍ ഓട്ടോയിടിച്ചതിനെ തുടര്‍ന്ന് ഉണ്ടായ പരിക്കെന്നാണ് അസ്ഥിരോഗ വിദ്ഗനായ ഡോ.ഹരിയോട് സ്‌നിഗ്ദ പറഞത് .

സ്‌നിഗ്ദയുടെ മൊഴി രേഖപെടുത്തിയ ഡോക്ടറര്‍ വേദനസംഹാരിയായ അനല്‍ജസ്റ്റിക്ക് എന്ന ഗുളിക നല്‍കി.എക്‌സറേ എടുത്തെങ്കിലും നേരിയ ചതവ് മാത്രം ഉളളതിനാല്‍ കു!ഴപ്പം ഒന്നും ഇല്ലെന്നും രേഖപെടുത്തി .


സ്‌നിഗ്ധയുടെ മെഡിക്കല്‍ രേഖ

എന്നാല്‍ കാലിലൂടെ വാഹനം കയറി എന്ന സ്‌നിഗ്ദയുടെ മൊ!ഴി കളവെന്ന് അനുമാനിക്കേണ്ടതായി വരും. കാലിലൂടെ വാഹനം കയറിയതിന്റെ ഒരു ലക്ഷണവും സ്‌നിഗ്ദയില്‍ ഉണ്ടായിരുന്നില്ലെന്ന് ചികിത്സിച്ച അസ്ഥിരോഗ വിദ്ഗ്ധനായ ഡോ. ഹരി പീപ്പിളിനോട് പറഞ്ഞു.

നടന്നാണ് സ്്‌നിഗ്ധയും അമ്മയും ആശുപത്രിയിലെത്തിയതെന്നും വാഹനം കയറിയതിന്റെ ലക്ഷണങ്ങളൊന്നും എക്‌സ്‌റേ പരിശോധനയില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ഡോ. ഹരി വ്യക്തമാക്കി.

എന്നാല്‍ മാധ്യമവാര്‍ത്തയെ തുടര്‍ന്ന് ഗവാസ്‌കറെ താന്‍ മര്‍ദ്ദിച്ച കേസ് കൈവിട്ട് പോയതോടെ വനിതാസെല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ സ്‌നിഗ്ദയുടെ കുറവന്‍ക്കോണത്തെ വീട്ടിലേക്ക് വിളിച്ച് വരുത്തി .ഗവാസ്‌ക്കര്‍ അപമദ്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് കാറില്‍ ഇറങ്ങിയ താന്‍ മൊബൈല്‍ ഫോണ്‍ എടുക്കാന്‍ ശ്രമിക്കവേ വാഹനം മുന്‍പോട്ട് എടുത്തെന്നും ഇടത് കാലിന് പരിക്കേറ്റെന്നും സ്‌നിഗ്ധ മൊഴി മാറ്റി.

വനിത സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് നല്‍കിയ മൊഴിയുടെ പകര്‍പ്പ്

ഗവാസ്‌ക്കര്‍ വാഹനം ഇടിപ്പിച്ച് അപായപെടുത്താന്‍ ശ്രമിച്ചു എന്ന് വരുത്തി ചേര്‍ക്കാനാണ് മൊ!ഴി മാറ്റിയതെന്ന് വ്യക്തം .് സ്വകാര്യ ആശുപത്രിയിലെ അസ്ഥിരോഗ വിദ്ഗ്ദ്ധനില്‍ നിന്ന് മൊ!ഴി രേഖപെടുത്തിയ ക്രൈംബ്രാഞ്ച് ആശുപത്രി രേഖയും പിടിച്ചെടുത്തിട്ടുണ്ട്. FIR സ്റ്റേറ്റമെന്റും ,ആശുപത്രി രേഖയും തമ്മില്‍ വലിയ പൊരുത്തക്കേടുകള്‍ ഉളളത് ക്രൈംബ്രാഞ്ച് ഗൗരവത്തിലാണ് എടുത്തിരിക്കുന്നത് .

ഇതിന്റെ നിജസ്ഥിതി അറിയാന്‍ അന്വേഷണസംഘം എഡിജിപിയുടെ കുടുംബത്തിന്റഎ മൊഴിയെടുക്കാന്‍ ശ്രമം നടത്തിയെങ്കിലും സുധേഷ്‌കുമാര്‍ നിസഹകരണം തുടരുകയാണ് .അതിനിടെ തന്റെ വീടിന് നേരെ ആരോ കല്ലെറിഞ്ഞു എന്നാരോപിച്ച് സുധേഷ്‌കുമാര്‍ രണ്ട് ദിവസം മുന്‍പ് നല്‍കിയ പരാതിയില്‍ പേരൂര്‍ക്കട പോലീസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here