പുനലൂരിലെ പെണ്‍കുട്ടിയുടെ കൊലപാതകം; പ്രതി അറസ്റ്റില്‍

പുനലൂർ പിറവന്തൂരിൽ 16 കാരി കൊല്ലപെട്ട കേസിലെ പ്രതിയെ കൊല്ലം ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. പിറവന്തൂർ ആയിരവല്ലിക്കര സ്വദേശി സുനിൽകുമാറിനെയാണ് അറസ്റ്റ് ചെയ്തത്

2017 ജൂലൈ മാസം 28-ാം തീയതിയാണ് പുനലൂർ പിറവന്തൂർ സ്വദേശിനിയായ 16-കാരിയെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. പതിവ് പോലെ കിടപ്പ് മുറിയിൽ പഠിച്ച ശേഷം ഉറങ്ങാൻ കിടന്ന പെൺകുട്ടിയെ കട്ടിലിൽ മരണപ്പെട്ട നിലയിലാണ് രക്ഷിതാക്കൾ കാണുന്നത്.

പ്ലസ് വൺ വിദ്യാർത്ഥിനിയായിരുന്നു 16 കാരി യുടെ കിടപ്പ് മുറിയിലേക്ക് അതിക്രമിച്ച് കടന്ന് പ്രതി ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയെ ബലാൽസംഗം ചെയ്യുകയും തുടർന്ന് ഒച്ചവെക്കാതിരിക്കാൻ കൈയ്യിൽ കരുതിയിരുന്ന കയർ ഉപയോഗിച് കൊലപ്പെടുത്തിയ ശേഷം പെൺകുട്ടിയുടെ കഴുത്തിൽ കിടന്ന സ്വർണ്ണമാല കവർന്ന് രക്ഷപ്പെടുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പുനലൂർ പോലീസ് അസ്വാഭിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ ഈ കേസ് കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ സാധിച്ചില്ല. തുടർന്നാണ് അന്വേഷണം കൊല്ലം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ഡിറ്റക്ടീവ് ഇൻസ്പെക്ടർ ജി.ജോൺസന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.ഏറെ കോളിളക്കം സ്യഷ്ടിച്ച കേസിൽ പിതാവിനെപ്പോലും ഒരു വിഭാഗം നാട്ടുകാർ സംശയിക്കുകയും ചെയ്തിരുന്നു.

അന്വേഷണ സംഘം പരിസരവാസികളെ ചോദ്യം ചെയ്ത് ശേഖരിച്ച തെളിവുകളിൽ നിന്നുമാണ് പ്രതിയെ കുറിച്ചുള്ള സൂചന അന്വേഷണ സംഘത്തിന് ലഭിക്കുന്നത്.തുടർന്ന് ശാസത്രീയമായ രീതിയിൽ അന്വേഷണം നടത്തിയാണ് അന്വേഷണ സംഘം പ്രതിസുനിൽകുമാറിനെ അറസ്റ്റ് ചെയ്തത്.

അടച്ചുറപ്പില്ലാത്തതും, സുരക്ഷയില്ലാത്തതുമായ വാതിലുള്ള വീട്ടിൽ പ്രതിക്ക് കൃത്യം ചെയ്യുന്നതിന് സഹായകരമായി. കൃത്യത്തിന് ശേഷം പ്രതി യാതൊരു സംശയത്തിനും ഇടവരുത്താതെ ഓട്ടോറിക്ഷ ഡ്രൈവറായി സ്ഥലത്ത് കഴിഞ്ഞ് വരികയായിരുന്നു.കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതിയെ കൂടുതൽ അന്വേഷണത്തിന് അന്വേഷണ സംഘംകസ്റ്റഡിയിൽ വാങ്ങും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News