ജീവിതത്തിലെ മേരിക്കുട്ടിയും മേരിക്കുട്ടിയുടെ കഥാകാരനും കണ്ടുമുട്ടിയപ്പോള്‍; കാണാം ആര്‍ട്ട് കഫേ

താൻ കണ്ടതിൽ ഏറ്റവും സത്യ സന്ധമായ സിനിമയാണ് ഞാൻ മേരിക്കുട്ടി എന്ന് യഥാർത്ഥ്യ ജീവിതത്തിലെ മേരിക്കുട്ടിമാരിൽ ഒരാളായ അനന്യ.ചിത്രം കണ്ട് കണ്ണും മനസ്സും നിറഞ്ഞെന്നും കേരളത്തിലെ ആദ്യത്തെ ട്രാൻസ് വിഭാഗത്തിൽപ്പെട്ട RJ കൂടിയായ അനന്യ പറയുന്നു.

അതേസമയം, ജയിക്കുന്നവരുടെ കഥ പറയാനാണ് തനിക്ക് ഇഷ്ടമെന്ന് സംവിധായകൻ രഞ്ജിത്ത് ശങ്കർ ആര്‍ട്ടേ കഫേയില്‍ പറഞ്ഞു.

സമൂഹം മറച്ച് വെക്കാൻ ശ്രമിക്കുന്നിടത്തേക്ക് ധൈര്യ പൂർവ്വം കടന്ന് ചെല്ലുകയാണ് മലയാള സിനിമ. ആ കടന്ന് ചെല്ലൽ ആകട്ടെ രഞ്ജിത്ത് ശങ്കർ- ജയസൂര്യ കൂട്ടുകെട്ടിൽ പിറന്ന ഞാൻ മേരിക്കുട്ടി എന്ന ചിത്രത്തിലൂടെയും.

ആണിൻറയും പെണ്ണിെൻറയും ലോകത്തിന് അപ്പുറമാണ് ക‍ഴിവിെൻറ ലോകം എന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ ബോക്സ് ഓഫീസ് കീ‍ഴടക്കി മേരിക്കുട്ടി മുന്നേറുന്നത്.

സംവിധായകൻ രഞ്ജിത്ത് ശങ്കർ ചിത്രത്തിെൻറ വിശേഷങ്ങൾ പങ്കുവെയ്ക്കുമ്പോൾ , യാഥാർത്ഥ്യ ജീവിത്തതിലെ മേരിക്കുട്ടിമാരിൽ ഒരാളായ അനന്യ തെൻറ അനുഭവങ്ങളെക്കുറിച്ച് സംസാരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News