ഡെറിക് എബ്രഹാം, മമ്മൂട്ടി അല്ലായിരുന്നെങ്കിൽ?; സംവിധായകൻ ഷാജി പാടൂർ മനസ്സു തുറക്കുന്നു; കാണാം ആര്‍ട്ട് കഫേ

മമ്മൂട്ടി തന്റെ കഴിഞ്ഞ പിറന്നാൾ ദിനത്തിൽ ആരാധകർക്കുമുന്നിൽ സർപ്രൈസ് ഗിഫ്റ്റ് ആയി പ്രഖ്യാപിച്ച പ്രൊജക്റ്റ് ആയിരുന്നു ഷാജി പാടൂരിന്റെ അബ്രഹാമിന്റെ സന്തതികൾ. ബോക്സ് ഓഫീസുകൾ കീ‍ഴടക്കി ചിത്രം മുന്നേറുകയാണ്.

ഹനീഫ് അദേനി തിരക്കഥ ഒരുക്കിയ ചിത്രത്തിൽ അന്സ്ന്‍ പോള്‍, കനിഹ, താരുഷി, സിദ്ദിഖ്, രഞ്ജി പണിക്കര്‍, സിജോയ് വര്ഗീനസ്, യോഗ് കലാഭവന്‍ ഷാജോണ്‍ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നു. ചിത്രത്തിൽ മമ്മൂട്ടി അല്ലാതെ മറ്റൊരു നായകനെപ്പറ്റി ചിന്തിച്ചിട്ടില്ല എന്ന് ഷാടി പാടൂർ ആർട്ട് കഫേയോട് പറഞ്ഞു.

ഹനീഫ് അദേനിയുടെ തിരക്കഥയും ഷാജി പാടൂരിന്‍റെ സംവിധാനവും മമ്മൂട്ടിയുടെ അഡാറ്‌ പ്രകടനവുമാണ് ‘അബ്രഹാമിന്‍റെ സന്തതിക’ളെ ചരിത്രവിജയമാക്കി മാറ്റുന്നത്. പുലിമുരുകന് ശേഷം ഇതുപോലൊരു മാസ് ഓപ്പണിംഗിന് കേരളക്കര സാക്‍ഷ്യം വഹിച്ചിട്ടില്ല.

ഡെറിക് ഏബ്രഹാം എന്ന പൊലീസ് ഓഫീസറായി മമ്മൂട്ടി നിറഞ്ഞുനില്‍ക്കുന്ന സിനിമ ആദ്യ ദിനം തന്നെ കുടുംബപ്രേക്ഷകരും ഏറ്റെടുത്തു.

കാണാം ആർട്ട് കഫേയുടെ പൂർണ്ണരൂപം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News