അര്‍ജന്റീനയെ വിറപ്പിച്ചെത്തിയ ഐസ്ലന്ഡിന്റെ പോരാട്ട വീര്യം നൈജീരിയക്ക് മുന്നില്‍ ഐസ് പോലെ ഉരുകിയൊലിച്ചു. പ്രീ ക്വാര്‍ട്ടര്‍ സ്വപ്നം കണ്ടെത്തിയ ഐസ്ലന്ജിനെ രണ്ട് ഗോളുകള്‍ക്ക് മുക്കി നൈജിരിയ പ്രതീക്ഷകള്‍ നിലനിര്‍ത്തി.
മിന്നല്‍ പോലുള്ള വേഗക്കളി പുറത്തെടുത്ത നൈജീരിയക്ക് മുന്നില്‍ ഐസ്ലന്ഡ് പ്രതിരോധത്തിന് കാലിടറുകയായിരുന്നു. ഗോളൊഴിഞ്ഞ് നിന്ന ആദ്യ പകുതിക്ക് ശേഷമാണ് രണ്ട് ഗോളുകളും വീണത്. ഇരട്ട ഗോളുകളുമായി അഹമ്മദ് മൂസയാണ് ഐസ്ലന്ഡിന്രെ സ്വപ്നങ്ങള്‍ക്ക് മേല്‍ തീ കോരിയിട്ടത്. നാല്‍പ്പത്തിയൊന്‍പതാം മിനിറ്റിലാണ് ആഫ്രിക്കന്‍ സംഘത്തിന്രെ ആദ്യ ഗോള്‍ പിറന്നത്.
വലത് വിംഗിലൂടെ കുതിച്ചെത്തിയ വിക്ടര്‍ മോസസിന്റെ പാസ് ബോക്സില്‍ വച്ച് പിടിച്ചെടുത്ത മൂസയുടെ ഹാഫ് വോളി മിന്നല്‍ പോലെ ഐസലന്‍ഡ് വല ചലിപ്പിച്ചു. ഗോള്‍ വീണതോടെ കളിയിലേക്ക് തിരികെ വരാന്‍ ഐസ്ലന്ഡ് ശ്രമിച്ചെങ്കിലും ആഫ്രിക്കന്‍ ഡിഫന്‍സ് തുറക്കാനായില്ല. എഴുപത്തിയഞ്ചാം മിനുട്ടില്‍ സുന്ദരമായോരു ഗോളിലൂടെ മൂസ നൈജീരിയയുടെ ലീഡുയര്‍ത്തി.
ഐസ്ലന്ഡ് പ്രതിരോധത്തേയും, ഗോല്‍ കീപ്പര്‍ ഹാല്ഡേഴസമെയും കബളിപ്പിച്ച് ഓട്ടത്തിനിടയിലാണ് മൂസ വലയിലേക്ക് വെടിയുണ്ട പറത്തിയത്. ഗോള്‍ വീണ് നിമിഷങ്ങള്‍ക്കുള്ളില്‍ കളിയിലേക്ക് തിരികെ എത്താന്‍ ഐസ്ലന്ഡിന് അവസരം കിട്ടിയതാണ് വാറിന്രെ സഹായത്തോടെ കിട്ടിയ പെനാല്‍റ്റി സിഗുറോസണ്‍ പുറത്തേക്കടിക്കുകയായിരുന്നു.
നൈജീരിയ ജയിക്കുമ്പോള്‍ അവരേക്കാളും സന്തോഷം സത്യത്തില്‍ അര്‍ജന്റീനന്‍ ആരാധകര്‍ക്കാണ് . ഐസ്ലന്ഡ് തോറ്റതോടെ അവസാന കളിയില്‍ ജയിച്ചാല്‍ അര്ജന്റീനക്കും പ്രതീക്ഷക്ക് വകയായി. അതെ അങ്ങനെ മൂസ അര്‍ജന്റീനക്കാരുടെ ഐശ്വര്യം.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here