നാളെയാണ് സൗദിയിലെ ആ ചരിത്രദിനം

സൗദി അറേബ്യയില്‍ നാളെ മുതല്‍ സ്ത്രീകള്‍ക്ക് വാഹനങ്ങള്‍ ഓടിക്കാം.

സ്ത്രീകളുടെ ഡ്രൈവിങ് വിലക്ക് നീങ്ങുന്ന നാളെ ‘വനിതാ ഡ്രൈവിങ് ദിന’മായി ആഘോഷിക്കുമെന്ന് സൗദി അറിയിച്ചു.

പെണ്‍കുട്ടികളുടെ സ്‌കൂള്‍ ബസുകള്‍, അധ്യാപികമാരുടെ വാഹനങ്ങള്‍, വനിതാ ടാക്‌സികള്‍ തുടങ്ങിയ പൊതുവാഹനങ്ങളും സ്ത്രീകള്‍ക്ക് ഓടിക്കാം.

വനിതകള്‍ ഡ്രൈവര്‍മാര്‍ ആയി മാറുന്നതോടെ സ്ത്രീകള്‍ക്കായി ഒട്ടേറെ പുതിയ തൊഴില്‍മേഖലകളും തുറക്കുകയാണ്.

സുരക്ഷിത ഡ്രൈവിങ് ഉറപ്പാക്കുന്നതിനായി സ്ത്രീകള്‍ക്കുവേണ്ടി ബോധവല്‍കരണ ക്ലാസുകളും ശില്‍പശാലകളും പുരോഗമിക്കുന്നതായി അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel