ടോവിനോ തോമസുമായുള്ള സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ നടന്‍ ധനൂഷിന് പരുക്കേറ്റു.

മാരി 2ന്റെ ക്ലൈമാക്‌സ് ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം. ഇടതു കൈയ്ക്കും വലതു കാലിനുമാണ് പരുക്കേറ്റത്.

പരുക്കേറ്റെങ്കിലും അത് കണക്കിലെടുക്കാതെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷമാണ് ധനൂഷ് മടങ്ങിയത്. പരുക്ക് ഗുരുതരമല്ലെന്ന് ട്വിറ്ററിലൂടെ താരം അറിയിച്ചു.

സായ് പല്ലവിയാണ് ചിത്രത്തിലെ നായിക. ബാലാജി മോഹനാണ് തിരക്കഥ. വിദ്യാ പ്രദീപ്, വരലക്ഷമി ശരത്ത് കുമാര്‍, റോബോ ശങ്കര്‍, നിഷ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തും.