കുഞ്ഞുങ്ങള്‍ക്ക് പൗഡര്‍ ഇടാമോ? ഉത്തരമിതാ,

ഈ ചോദ്യത്തിന് A big No ആണ് ഉത്തരം. പൗഡറിലുള്ള കുഞ്ഞുകുഞ്ഞു കണികകള്‍ കുഞ്ഞിന്റെ കുഞ്ഞുകുഞ്ഞു ശ്വാസകോശഅറകളില്‍ കയറിയിരുന്നു വലിയ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം.

ഇനി കുഞ്ഞിന് പൗഡര്‍ ഇട്ടേ തീരൂ എന്നാണ് വീട്ടിലുള്ള വില്ലന്മാരുടെ ആഗ്രഹമെങ്കില്‍, കുഞ്ഞ് കിടക്കുന്ന റൂമില്‍ നിന്നും മറ്റൊരു റൂമിലേക്ക് പോയി കയ്യിലെടുത്തു നന്നായി തുടച്ചശേഷം കുഞ്ഞിന്റെ റൂമിലേക്ക് പോയി ദേഹത്ത് തൊടുക. അത്രക്കും ഭീകരന്മാരാണ് പൗഡറിന്റെ കുഞ്ഞുകണികകള്‍.

ഓഹ് നമ്മളൊക്കെ എത്ര ഇട്ടിരിക്കുന്നു, ഇതുവരെ കുഴപ്പമുണ്ടായില്ലല്ലോ എന്നു പറയുന്നവരോട് പ്രത്യേകിച്ചൊന്നും പറയാന്‍ ഇല്ലാ.

ഒന്ന് മുതല്‍ അഞ്ചു വരെ micron വലിപ്പമുള്ള കണികകള്‍ക്കു ശ്വാസകോശത്തെ പതുക്കെ പതുക്കെ പൂര്‍ണമായും നാശത്തിലേക്കു കൊണ്ടുപോകാന്‍ കഴിയും. ചെറിയ ചുമ, ശ്വാസംമുട്ടല്‍ എന്നിങ്ങനെയുള്ള ദീര്‍ഘനാളത്തെ ബുദ്ധിമുട്ടുകള്‍ക്കും ഇവ കാരണമായേക്കാം.

പൗഡര്‍ ടിന്‍ ഒരു കാരണവശാലും കുഞ്ഞിന് കളിക്കാന്‍ കൊടുക്കരുത്. എങ്ങാനും മൂടി തുറന്നു കുഞ്ഞിന്റെ മുഖത്തേക്ക് വീണാല്‍ വലിയ അപകടം നടന്നേക്കാം.

പെട്ടെന്നുള്ള വെപ്രാളത്തില്‍ കുഞ്ഞ് വലിയ ശക്തിയോടെ ശ്വാസം ഉള്ളിലേക്ക് എടുക്കാനിടയുണ്ട്. അങ്ങനെ സംഭവിച്ചാല്‍, ഈ കുഞ്ഞുകണികകള്‍ ശ്വാസകോശത്തിനുള്ളില്‍ എത്തി കുഞ്ഞുശ്വാസനാളികളെ ബ്ലോക്ക് ചെയ്യാനിടയാകും.

കുഞ്ഞ് കിടക്കുന്ന മുറിയില്‍ വച്ചു പൗഡര്‍ പാത്രം തുറക്കാതിരിക്കുക. കുഞ്ഞ് കിടക്കുന്ന മുറിയില്‍ വെച്ച് പൗഡര്‍ പാത്രം തുറന്നിടുമ്പോള്‍ പൗഡറിന്റെ കുറേ കണികകള്‍ അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കാം.

അത് മുഴുവന്‍ കുറച്ച് നേരത്തിനുള്ളില്‍ കുഞ്ഞ് വലിച്ചെടുക്കും. കുഞ്ഞുള്ള വീടുകളില്‍ ചന്ദനത്തിരി സാംബ്രാണിത്തിരി, കൊതുകുതിരി എന്നിവ കത്തിക്കുന്നതും ഇതുപോലെ തന്നെ അപകടം ഉള്ള കാര്യങ്ങളാണ്. ദയവു ചെയ്ത് ഒഴിവാക്കുക.

ഡയപ്പര്‍ റാഷ് ഉള്ളതിന്റെ മുകളില്‍ പൗഡര്‍ ഇടുന്നത് ചില കുട്ടികളില്‍ കൂടുതല്‍ അലര്‍ജി ഉണ്ടാക്കിയേക്കാം. മിക്ക ബേബി പൗഡറുകളുടെയും talc safteyയെ കുറിച്ച് വായിക്കുകയാണെങ്കില്‍ hypoallergic എന്നൊരു വാക്ക് കാണാന്‍ കഴിയും.

അതായത് കുറഞ്ഞ രീതിയിലേ അല്ലര്‍ജി ഉണ്ടാക്കു എന്ന്! അല്ലര്‍ജി ഉണ്ടാക്കില്ല എന്ന് വാക്ക് തന്നിട്ടില്ല എന്ന് സാരം !.
കടപ്പാട്: ഡോ. വീണ ജെഎസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News