സൗദി : സൗദി വനിതകൾക്കായി ചരിത്രം വഴിമാറുന്നു.
ഞായറാഴ്ച മുതൽ സൗദി വനിതകൾ ഡ്രൈവിംഗ് സീറ്റിലേക്ക് കടന്നിരിക്കുകയാണ്.
‘വനിതാ ഡ്രൈവിംഗ് ദിന’മായി രാജ്യം ആഘോഷമായിത്തന്നെ വനിതകളെ വാഹനവുമായി നിരത്തിലേക്ക് രണ്ടുകൈയും നീട്ടി ക്ഷണിക്കുന്നു.
പെൺകുട്ടികളുടെ സ്കൂൾ ബസുകൾ, അധ്യാപികമാരുടെ വാഹനങ്ങൾ, വനിതാ ടാക്സികൾ തുടങ്ങിയ പൊതുവാഹനങ്ങളും സ്ത്രീകൾക്ക് ഓടിക്കാം.
കാർ റെന്റൽ സർവീസുകളും നടത്താം. ഇതോടെ ഒട്ടേറെ സ്ത്രീകൾക്കായി പുതിയ തൊഴിൽമേഖലകളും തുറക്കുകയാണ്.
സുരക്ഷിത ഡ്രൈവിംഗ് ഉറപ്പാക്കുന്നതിനായി സ്ത്രീകൾക്കുവേണ്ടി ബോധവൽകരണ ക്ലാസുകളും ശിൽപശാലകളും പുരോഗമിക്കുന്നതായും അധികൃതർ അറിയിച്ചു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here