പിയൂഷ്‌ഗോയലിനെ കാണാന്‍ ശ്രമിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി; കേന്ദ്ര മന്ത്രി കേരളത്തിലെ കാര്യങ്ങള്‍ പഠിക്കാന്‍ തയ്യാറാവണം

കേന്ദ്രമന്ത്രിയാണെന്നു കരുതി പിയുഷ് ഗോയല്‍ എന്തു വിളിച്ചു പറയരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കഞ്ചിക്കോട് കോച്ച് ഫാക്ടറി വിഷയവുമായി ബന്ധപ്പെട്ട് പിയൂഷ് ഗോയലുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചുവെന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്നും .

എംപിമാരുടെ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുകമാത്രമാണ് ചെയ്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പിയൂഷ് ഗോയലിനെ കാണാന്‍ ശ്രമിച്ചുവെന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണ്. കഞ്ചിക്കോട് പദ്ധതി നടപ്പിലാക്കാന്‍ കേന്ദ്രം തയ്യാറാവണം.

കേരളാ സര്‍ക്കാര്‍ സ്ഥലമേറ്റെടുത്തു നല്‍കുന്നില്ല, അതു കൊണ്ട് തന്നെ ആകാശത്തു കൂടി ട്രെയിന്‍ ഓടിക്കാനാവില്ലെന്ന് ഗോയല്‍ പ്രസ്താവന നടത്തിയുന്നു. ഇത് കേന്ദ്രമന്ത്രിയുടെ വിടുവായത്തം മാത്രമാണെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.

കേന്ദ്രമന്ത്രി പിയൂഷ് ഗോയലനിനെ കാണാല്‍ അനുമതി നിഷേധിച്ചുവെന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

അഭിപ്രായങ്ങള്‍ പറയുംമുമ്പ് കേരളത്തിലെ കാര്യങ്ങള്‍ പഠിക്കാന്‍ തയ്യാറാവണം. സംസ്ഥാനത്ത് ഭൂമിയേറ്റെടുക്കല്‍ കൃത്യമായി പുരോഗമിക്കുന്നുണ്ട്.

മന്ത്രിയാണെന്നു കരുതി എന്തും വിളിച്ചു പറയാന്‍ പാടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കഞ്ചിക്കോട് പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് വെറുതെ പറഞ്ഞാല്‍ പോരെന്നും അധികാരത്തിലെത്തി നാല് വര്‍ഷത്തിനിടയില്‍ പദ്ധതിക്കായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിവരിക്കാന്‍ തയ്യാറാവണമെന്നും മുഖ്യമന്ത്രി.

നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയുടെ കണക്കുകള്‍ വ്യക്തമാക്കി മന്ത്രിക്ക് കത്തയക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here