മലയാളം സർവകലാശാല; 2018-19 അധ്യായന വര്‍ഷത്തെ എംഎ കോ‍ഴ്സുകളേക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി നാളെ – Kairalinewsonline.com
Education

മലയാളം സർവകലാശാല; 2018-19 അധ്യായന വര്‍ഷത്തെ എംഎ കോ‍ഴ്സുകളേക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി നാളെ

ജൂലൈ ഏഴിന് രാവിലെ 8.30 മുതൽ പകൽ ഒന്നുവരെ എട്ട് കേന്ദ്രങ്ങളിൽ പ്രവേശനപരീക്ഷ നടക്കും

മലയാള സർവകലാശാല 2018 ‐ 19 അധ്യയനവർഷത്തെ ബിരുദാനന്തരബിരുദ കോഴ്സുകളിലേക്ക് നാളെ വരെ അപേക്ഷിക്കാം.

ഭാഷാശാസ്ത്രം, മലയാളം (സാഹിത്യപഠനം, സാഹിത്യരചന), സംസ്കാരപൈതൃകപഠനം, ജേർണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷൻസ്,

പരിസ്ഥിതിപഠനം, തദ്ദേശവികസനപഠനം, ചരിത്രപഠനം, സോഷ്യോളജി, ചലച്ചിത്രപഠനം എന്നീ എംഎ കോഴ്സുകളിലേക്കാണ് പ്രവേശനം.

ജൂലൈ ഏഴിന് രാവിലെ 8.30 മുതൽ പകൽ ഒന്നുവരെ എട്ട് കേന്ദ്രങ്ങളിൽ പ്രവേശനപരീക്ഷ നടക്കും. ഓൺലൈനായും നേരിട്ടും അപേക്ഷ നൽകാം.

അപേക്ഷാഫോറവും കൂടുതൽ വിവരവും വെബ്‌സൈറ്റിൽ www.malayalamuniversity.edu.in

To Top