ഒമ്പതാംക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ത്ഥി കൊലപ്പെടുത്തിയ സംഭവം പുതിയ വ‍ഴിത്തിരിവിലേക്ക്; സംഭവം ഇങ്ങനെ

വഡോദര സ്ക്കൂളിലെ ഒന്‍പതാംക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ത്ഥി കൊലപ്പെടുത്തിയ സംഭവം പുതിയ വ‍ഴിത്തിരിവിലേക്ക്. സ്ക്കുളിനോടുള്ള പകകൊണ്ടാണ് വിദ്യാര്‍ത്ഥി കൊലപാതകം നടത്തിയതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

വഡോദര ശ്രീഭാരതീയ വിദ്യാലയത്തിലെ ദേവ് തഡ്വിയ ക‍ഴിഞ്ഞ വെള്ളിയാ‍ഴ്ചയാണ് കൊല്ലപ്പെട്ടത്. 14 കാരനെ സ്ക്കൂളിലെ ശൗചാലയത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

സംഭവത്തില്‍ പ്രതിയായ പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ പൊലീസ് അടുത്ത ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. സ്ക്കൂളിനോടുള്ള പകയാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പ്രതിയുടെ മൊ‍ഴി.

സ്ക്കൂളിന് മോശം പേര് കിട്ടാന്‍ ഉതകുന്ന എന്തെങ്കിലും ചെയ്യണമെന്ന വാശിയില്‍ നിന്നാണ് കൊലപാതകത്തിലേക്ക്  എത്തിയതെന്നും വിദ്യാര്‍ത്ഥി വെളിപ്പെടുത്തി.

ഗൃഹപാഠം ചെയ്യാത്തതിന് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ വ‍ഴക്കുപറഞ്ഞിരുന്നതില്‍ വിദ്യാര്‍ത്ഥിക്ക് മനോവിഷമം ഉണ്ടായിരുന്നുവെന്നും കുറ്റാരോപിതനായ വിദ്യാര്‍ത്ഥി പെരുമാറ്റ വൈകല്യമുള്ള കുട്ടിയാണെന്നും പൊലീസ് പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News