വീണ്ടും മീന്‍ വേട്ട; രാസവസ്തു കലര്‍ത്തിയ മീന്‍ പിടിച്ചെടുത്തത് ആര്യങ്കാവ് ചെക്ക്‌പോസ്റ്റില്‍ നിന്നും

കൊല്ലം : കൊല്ലം ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ രാസ വസ്തു കലർത്തിയ 9000 കിലോ മീൻ പിടികൂടി, ഓപ്പറേഷൻ സാഗർ റാണിയുടെ ഭാഗമായാണ് പരിശോധന ഫുഡ് സേഫ്റ്റി വിഭാഗം നടത്തിയത്.

തൂത്തുകുടി,മണ്ഡപം എന്നിവടങളിൽ നിന്ന് കൊച്ചിയിലേക്കും ഏറ്റുമാനൂരേക്കും കടത്തിയ മീനാണ് പിടികൂടിയത്.

ഇന്ന് പുലർച്ചെ ആയിരുന്നു ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം കൊല്ലം ആര്യങ്കാവിൽ പരിശോധന നടത്തിയത്.

തമിഴ്നാട് തൂത്തുകുടി,രാമേശ്വരം മണ്ഡപം എന്നിവടങളിൽ നിന്ന് രണ്ടു ലോറികളിലായി കൊച്ചിയിലേക്കും ഏറ്റുമാനൂരേക്കും കടത്തിയ 7000 കിലൊ ചെമ്മീനും,2000 കിലോ മറ്റ് മത്സ്യവും പരിശോധിച്ചതിൽ ഫോർമാലിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്നാണ് മീൻ പിടികുടിയത്

ബേബി മറൈൻസിന്റേതാണ് ചെമ്മീൻ മറ്റുള്ളവ പലർക്കായി എത്തിച്ചതാണെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു.വിദഗ്ദ്ധ പരിശോധനയ്ക്കായി മത്സ്യം മൈസൂരിലേക്ക് അയക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News