‘ഓപ്പറേഷന്‍ സാഗര്‍ റാണി’ പരിശോധന തുടരുമെന്ന് മന്ത്രി ശൈലജ ടീച്ചര്‍; മത്സ്യത്തില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി; വിഷാംശം കണ്ടെത്തിയ മത്സ്യങ്ങള്‍ തിരിച്ചയച്ചു

സംസ്ഥാനത്തേയ്ക്ക് രാസവസ്തു കലര്‍ന്ന മത്സ്യം കൊണ്ടുവന്നവര്‍ക്കെതിരെ കേസെടുത്തതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ.

28,000 കിലോ വിഷാംശം കലര്‍ന്ന മത്സ്യമാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം പിടികൂടിയത്. ഫോര്‍മാലിന്‍, അമോണിയ എന്നിവയുടെ അംശമാണ് പിടിച്ചെടുത്ത മത്സ്യത്തില്‍ കണ്ടെത്തിയത്.

വിഷാംശം കലര്‍ന്ന മത്സ്യങ്ങള്‍ അതാത് സംസ്ഥാനത്തെയ്ക്ക് തിരിച്ചയച്ചതായും ഇത്തരം മത്സ്യങ്ങള്‍ കേരളത്തിലെത്താതിരിക്കാന്‍ നടപടി ശക്തിപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി.

ഈ മാസം 9-ാം തീയതി മുതല്‍ സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് 28,000 കിലോ ഗ്രാം രാസവസ്തു കലര്‍ന്ന മത്സ്യം പിടികൂടിയത്.

പരിശോധനയില്‍ ഫോര്‍മാലിന്റെയും അമോണിയത്തിന്റെയും അംശവും കണ്ടെത്തി. തുടര്‍ന്ന് മത്സ്യം സംസ്ഥാനത്തെത്തിച്ചവര്‍ക്കെതിരെ കേസെടുത്തത്തായും ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.

ആര്യങ്കാവ്, പൂവ്വാര്‍, വാളയാര്‍ എന്നീ ചെക്ക്‌പോസ്റ്റുകള്‍ മുഖേനയാണ് സംസ്ഥാനത്തെയ്ക്ക് രാസവസ്തു കലര്‍ന്ന മത്സ്യം എത്തിയത്.

ഈ സാഹചര്യത്തില്‍ ഓപ്പറേഷന്‍ സാഗര്‍റാണി പരിശോധന കുടുതല്‍ ശക്തിപ്പെടുത്താനും ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭക്ഷ്യസുരക്ഷാ ഉന്നതതലയോഗത്തില്‍ തീരുമാനിച്ചു.

സോഴ്‌സ് കണ്ടെത്തുന്നത് സംബന്ധിച്ച് കോടതി നിര്‍ദേശ പ്രകാരം അന്വേഷണം നടത്തും. കൃത്യമായ രേഖകളില്ലാതെ സംസ്ഥാനത്തെയ്ക്ക് മത്സ്യം എത്തിക്കുന്നതും കര്‍ശനമായി നിരീക്ഷിക്കപ്പെടും.

ഒപ്പം മറ്റ് ഭക്ഷ്യപതാര്‍ത്ഥങ്ങളില്‍ കൂടി മായം കണ്ടെത്തിയ സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധന ശക്തിപ്പെടുത്തി മുന്നോട്ട് പോകാനും കമ്മീഷണര്‍ രാജമാണിക്യം ഉള്‍പ്പെടെ പങ്കെടുത്ത യോഗം തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News