ടൂറിസം മേഖലയെ ഭിന്നശേഷി സൗഹൃദമാക്കാനൊരുങ്ങി കേരളം 2021ഓടുകൂടി കേരളം സന്പൂര്‍ണ ഭിന്നശേഷി സൗഹൃദ ടൂറിസം മേഖലയാവുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

പ്രതിബദ്ധതയുള്ള ഭരണം കേരളത്തിന്റെ നാനാ മേഖലയിലും മാറ്റത്തിന്റെ വഴിയൊരുക്കുകയാണ്. ജനപക്ഷത്തുനിന്നുകൊണ്ടുള്ള ഭരണത്തിന്റെ പ്രാവര്‍ത്തിക മാതൃകയാവുകയാണ് കേരളത്തിലെ ഓരോ വകുപ്പുകളും.

ഇത്തരത്തിലൊരു മാറ്റത്തിന്റെ പുതിയ മാതൃകയാവുകയാണ് കേരളത്തിന്റെ ടൂറിസം വകുപ്പ്‌.

ഒന്‍പത് കോടി രൂപയാണ് ആദ്യ ഘട്ടത്തില്‍ 126 കേന്ദ്രങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കാന്‍ ചിലവ് പ്രതീക്ഷിക്കുന്നത്. ഉത്തരവാദിത്വ ടൂറിസം മിഷനും സംസ്ഥാന ടൂറിസം വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

ടൂറിസം മേഖലയില്‍ ഭിന്നശേഷിക്കാര്‍ അനുഭവിക്കുന്ന വ്യത്യസ്തങ്ങളായ പ്രശ്‌നങ്ങളെ കണ്ടെത്തി പുതിയ രീതിരളും മാതൃകകളും മുന്നോട്ടുവയ്ക്കുകയാണ് കേരളം.

സമസ്ഥാനത്തെ 126 ടൂറിസം കേന്ദ്രങ്ങളെ ഭിന്നശേഷി സൗഹൃദമാക്കാനുള്ളതുള്‍പ്പെടെ ടൂറിസം മേഖലയില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന വ്യത്യസ്ത പരിപാടികള്‍ 27 തിരുവനന്തപുരത്തെ അപ്പോളോ ഡിമോറ ഹോട്ടലില്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കും.

2021ഓടുകൂടി സംസ്ഥാനത്തെ മുഴുവന്‍ വിനോദ സഞ്ചാരകേന്ദ്രങ്ങളെയും ഭിന്നശേഷി സൗഹൃദമാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

മന്ത്രിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് ചുവടെ