പാസ്‌പോര്‍ട്ടിന് വിവാഹ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല; ചട്ടം എടുത്തു മാറ്റിയതായി സുഷ്മ സ്വരാജ്

പാസ്‌പോര്‍ട്ടിന് വിവാഹ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന ചട്ടം എടുത്തു മാറ്റിയതായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജ്. വിവാഹ മോചിതരായ സ്ത്രീകളോട് മുന്‍ ഭര്‍ത്താവിന്റെ പേര് ചോദിക്കാന്‍ പാടില്ലെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മിശ്രവിവാഹിതരായ ദമ്പതിമാരെ പാസ്പോര്‍ട്ട് ഓഫീസിലെ ഉദ്യോഗസ്ഥന്‍ അപമാനിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ചട്ടം കൊണ്ടുവന്നത്. എന്നാല്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സുഷ്മയ്‌ക്കെതിരെ ഉയര്‍ത്തുന്ന ഭീഷണികള്‍ ഇതോടെ ശക്തമായി

മിശ്രവിവാഹിതരായ ദമ്പതികളോട് മതം മാറണമെന്ന് ആവശ്യപ്പെട്ട പാസ്‌പോര്‍ട്ട് ഓഫീസറെ സ്ഥലംമാറ്റിയ സംഭവത്തില്‍ വിദേശമന്ത്രി സുഷ്മ സ്വരാജിന് സംഘപരിവാര്‍ ഭീഷണികളുണ്ടായിരുന്നു. എന്നാല്‍ ഇതിന് തൊട്ടുപിന്നാലെയാണ് പുതിയ ചട്ടവുമായി സുഷ്മാ സ്വരാജ് രംഗത്തുവന്നിരിക്കുന്നത്.

ട്വിറ്ററിലൂടെയും ഫെയ്‌സ്ബുക്കിലൂടെയുമാണ് സുഷ്മയെ വ്യക്തിപരമായി വേട്ടയാടുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നത്.മുസ്ലിം അനുകൂല നിലപാട് സ്വീകരിച്ച മന്ത്രിയെ കേന്ദ്ര മന്ത്രിസഭയില്‍നിന്ന് നീക്കണമെന്നും തീവ്രഹിന്ദുത്വവാദികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പാസ്‌പോര്‍ട്ടിന് വിവാഹ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന ചട്ടം എടുത്തുമാറ്റിയതും വിവാഹ മോചിതരായ സ്ത്രീകളോട് മുന്‍ ഭര്‍ത്താവിന്റെ പേര് ചോദിക്കാന്‍ പാടില്ലെന്ന നിര്‍ദേശവും കൊണ്ടുവന്നത് സംഘപരിവാര്‍ ഭീഷണികള്‍ക്കുള്ള മറുപടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മാതാപിതാക്കള്‍ വിവാഹമോചിതരായാല്‍ കുട്ടികളോട് അച്ഛന്റെ പേരും ചോദിക്കില്ല.

അതോടൊപ്പം പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നതിനായി പാസ്‌പോര്‍ട്ട് സേവാ മൊബൈല്‍ ആപ്ലിക്കേഷനും പുറത്തിറക്കിയിട്ടുണ്ട്.സുഷ്മയ്‌ക്കെതിരെ വിസാമാതാ, പാസ്‌പോര്‍ട്ട് മാതാ തുടങ്ങിയ ഹാഷ്ടാഗുകളിലാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News