ലാലിഗ വേള്‍ഡ് ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് കൊച്ചി വേദിയാകുന്നു; മത്സരം ജൂലൈ 24 മുതല്‍ 28 വരെ

ലാലിഗ വേള്‍ഡ് ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് കൊച്ചി വേദിയാകുന്നു. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ജൂലൈ 24 മുതല്‍ 28 വരെയാണ് രാജ്യാന്തര മത്സരം നടക്കുക.

കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സ്പാനിഷ് ഫുട്ബോള്‍ ഇതിഹാസം ഫെര്‍ണാന്‍ഡോ മോറിന്‍റസ് ടൂര്‍ണമെന്‍റ് ട്രോഫി അനാവരണം ചെയ്തു.

റഷ്യന്‍ ലോകകപ്പിന്‍റെ ആരവങ്ങള്‍ അടങ്ങുന്നതിന് തൊട്ടുപിന്നാലെ കൊച്ചി സ്റ്റേഡിയം രാജ്യാന്തര മത്സരമായ ലാലിഗ വേള്‍ഡ് കപ്പിന് വേദിയാകുന്നു.

അണ്ടര്‍ 17 ഫിഫ ലോകകപ്പിന് ശേഷം ഇന്ത്യയില്‍ കളിക്കുന്ന രാജ്യാന്തര ഫുട്ബോളിന് ആദ്യമായാണ് കൊച്ചി വേദിയാകുന്നത്. ജൂലായ് 24 മുതല്‍ 28വരെ നടക്കുന്ന മത്സരത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ലായ കേരള ബ്ലാസ്റ്റേ‍ഴ്സ് എഫ്സി, എ ലീഗിലെ മെല്‍ബണ്‍ സിറ്റി എഫ്സി, ലാലിഗയിലെ ജീറോണ എഫ്സി എന്നീ ടീമുകളാണ് കൊച്ചി സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടുക.

ലാലിഗ അംബാസിഡറും സ്പാനിഷ് ഫുട്ബോള്‍ ഇതിഹാസവുമായ ഫെര്‍ണാന്‍ഡോ മോറിന്‍റസ് ടൂര്‍ണമെന്‍റ് ട്രോഫി അനാവരണം ചെയ്തു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ലാലിഗ ജ‍ഴ്സിയും അവതരിപ്പിച്ചു.

ലോകകപ്പില്‍ സ്പാനിഷ് ടീമിന്‍റെ മുന്നേറ്റത്തെ മുന്‍ ഇതിഹാസ താരം അഭിനന്ദിച്ചു. സ്പെയിന്‍ ഇത്തവണ ലോകകിരീടം നേടുമെന്ന പ്രതീക്ഷയും ഫെര്‍ണാന്‍ഡോ മോറിന്‍റസ് പങ്കുവെച്ചു.

രാജ്യാന്തര ഫുട്ബോള്‍ ഇന്ത്യയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിലേക്കുളള പ്രധാന ചവിട്ടുപടിയായാണ് ലാലിഗ വേള്‍ഡ് കപ്പിനെ കൊച്ചി സ്വാഗതം ചെയ്യുക. ജൂലൈ 24,27, 28 തിയതികളില്‍ നടക്കുന്ന മത്സരങ്ങള്‍ക്ക് 275 രൂപ മുതലാകും ടിക്കറ്റ് നിരക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News