‘ഓര്‍മസ്പര്‍ശം’ ഓര്‍മകളെ സ്പര്‍ശിച്ചു മുന്നേറുന്നു

മലയാള ഗാനശാഖയിലെ ഒരുപിടി നല്ല ഗാനങ്ങളാണ് ഓര്‍മസ്പര്‍ശത്തിന്റെ കൈമുതല്‍. കഴിഞ്ഞു പോയ ഇന്നലെകളെ ഗാനങ്ങളിലൂടെ ഓര്‍ത്തോടുക്കുകയാണ് ഓര്‍മസ്പര്‍ശത്തിലൂടെ.

പാട്ടിന്റെ വഴിയിലൂടെ നമ്മളെ കൈപിടിച്ച് നടത്തുന്ന സുന്ദര നിമിഷങ്ങള്‍, പ്രിയ പാട്ടുകളെ ആത്മാവില്‍ കൊണ്ട് നടക്കുന്ന അമേരിക്കന്‍ മലയാളികള്‍ക്കു സുന്ദര നിമിഷം ഒരുക്കുകയാണ് ഓര്മസ്പര്‍ശത്തിലൂടെ, അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന ഗായകര്‍ക്കുകൂടി അവസരമൊരുക്കിയാണ് ഓര്‍മസ്പര്‍ശത്തിലൂടെ.

അതെ സംഗീത സാന്ദ്രമായ ഒരു ഓര്‍മസ്പര്‍ശം പത്താമത് എപ്പിസോഡില്‍ നിങ്ങള്‍ക്കായി ഗാനങ്ങള്‍ സമര്‍പിക്കുന്നത് അമേരിക്കയിലെ പ്രശസ്ത ഗായകരായ ശാലിനി രാജേന്ദ്രനും, സുഷമപ്രവീണും, ശബരിനാഥും, ജെംസണ്‍ കുര്യാക്കോസുമാണ്.

അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിലെ പ്രിയ ഗായകരെ, ഞങ്ങള്‍ നിങ്ങള്‍ക്കായി അവരുടെ ഗാനങ്ങള്‍ക്ക് ശ്രോതാക്കള്‍ ആകാന്‍ ക്ഷണിക്കുകയാണ്.

കൈരളി ടിവിയിലെ അമേരിക്കന്‍ ഫോക്കസ് എന്ന പ്രോഗ്രാമില്‍ എല്ലാ ശനിയാഴ്ച്ച 4പിഎമ്മിനും ഞായറാഴ്ച 10 പിഎമ്മിനും പീപ്പിള്‍ ടിവിയില്‍ ശനിയാഴ്ച 9 പിഎമ്മിനും ഓര്‍മസ്പര്‍ശം കാണാവുന്നതാണ്.

നിങ്ങളുടെ കൈരളി ടിവിയിലും പീപ്പിള്‍ ടിവിയിലും ലോക എമ്പാടുമുള്ള പ്രേക്ഷകര്‍ക്കായി അമേരിക്കയില്‍ നിന്നാരംഭിക്കുന്ന കൈരളി ടിവിയു എസ്എ ഒരുക്കുന്ന ഓര്‍മസ്പര്‍ശം എന്ന ഈ സംഗീത വിരുന്നു കൈരളി യുഎസ്എ പ്രോഗ്രാം ഹെഡ് ജോസ് കാടാപുറത്തിന്റെ നേതൃത്വത്തില്‍ ബിനുതോമസാണ് വീഡിയോ ആന്‍ഡ് പ്രൊഡക്ഷന്‍ തയാറാക്കുന്നത്.

സൗണ്ട് ആന്‍ഡ് ഓഡിയോ ഒരുക്കുന്നത് സൗണ്ട് എഞ്ചിനീയര്‍ അനൂപ് മാത്യു. ഈ പരിപാടി നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നത് ജൂലിയ ഡിജിറ്റിലും മാസ്സ് മൂച്ചല്‍ ജോര്‍ജ് ജോസഫുമാണ്.

എല്ലാ പ്രിയ പ്രേക്ഷകര്‍ക്കും ഈ പരിപാടിയിലേക്ക് സ്വാഗതം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബിനു: 3479032468, ജോസ്: 9149549586.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News