ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കണം; ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് അമേരിക്കയുടെ ഭീഷണി

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കണമെന്ന് അമേരിക്കയുടെ ഭീഷണി. നവംബറോടെ ഇറക്കുമതി അവസാനിപ്പിക്കണമെന്നാണ് നിര്‍ദേശം. നിര്‍ദേശം പാലിക്കാത്ത രാജ്യങ്ങള്‍ക്ക്മേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്നും അമേരിക്കയുടെ താക്കീത്.

ഇറാനെതിരെ അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്ന വാണിജ്യ ഉപരോധത്തിന്‍റെ തുടര്‍ച്ചയായാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് അമേരിക്ക ശക്തമായ താക്കീതുമായി രംഗത്തെത്തിയത്.

ഇറാനെതിരെ ഏര്‍പ്പെടുത്തിയിരിക്കുന്ന വാണിജ്യ ഉപരോധം ഇന്ത്യ, ചൈന, കന്പനികള്‍ക്കും ബാധകമാണെന്നും, അവര്‍ക്കു മാത്രമായി യാതൊരു ഇളവും മല്‍കാനാവില്ലെന്നുമാണ് അമേരിക്കയുടെ നിലപാട്. യുഎസ് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

രാഷ്ട്രീയമായും സാന്പത്തികമായും ഇറാനെ ഒറ്റപ്പെടുത്തുകയെന്നതാണ് ലക്ഷ്യം. ഇറാനില്‍ നിന്നും ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും, എണ്ണ ഇറക്കുമതിയുടെ അളവ് കുറക്കണമെന്നും നവംബര്‍ നാലോടെ പൂര്‍ണമായും ഇറ്കുമതി നിര്‍ത്തലാക്കണമെന്നും കര്‍ശന നിര്‍ദേശമാണ് അമേരിക്ക നല്‍കിയിരിക്കുന്നത്.

നിര്‍ദേശം പാലിക്കാത്ത രാജ്യങഅങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുമെന്ന താക്കിതും നല്‍കുന്നു. ഇളവ് നല്‍കണമെന്ന സഖ്യകക്ഷികളായ ബ്രിട്ടന്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളുടെ അപേക്ഷയും അമേരിക്ക തള്ളി. അമേരിക്ക നിലപാട് കടുപ്പിച്ചതോടെ രാജ്യാന്തര വിപണിയില്‍ എണ്ണവില കൂടുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News