പോളണ്ടിന് ജയം; ജപ്പാന്‍ പ്രീക്വാര്‍ട്ടറില്‍

തോറ്റിട്ടും ജയിച്ചാണ്  ജപ്പാന്‍ പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ജീവന്‍ മരണ പോരാട്ടത്തില്‍  പോളണ്ടിനോട് തോറ്റിട്ടും മാന്യതയുള്ള കളി കാ‍ഴ്ച വെച്ച ഫെയര്‍ പ്ലേയുടെ മികവിലാണ് ജപ്പാന്‍ രണ്ടാം റൗണ്ട് ഉറപ്പിച്ചത്.
പോളണ്ട് ഗോളടിച്ചതോടെ പുറത്തേക്കുള്ള വ‍ഴിയുടെ അടുത്തെത്തിയ ജപ്പാന് തുണയായത് സെനഗല്‍ കൊളംബിയയോട് തോറ്റതാണ്. സെനഗലിനും, ജപ്പാനും തുല്യ പോയിന്‍റും, തുല്യ ഗോള്‍ ശരാശരിയുമാണെങ്കിലും ഫെയര്‍ പ്ലേയുടെ മികവാണ് ജപ്പാന് തുണയായത്.
പോളണ്ടിെനതിരെ ജയം ലക്ഷ്യമിട്ടിറങ്ങിയ ജപ്പാന് പി‍ഴക്കുകയായിരുന്നു. ആദ്യമായി പോലണ്ട് ഭഊേദപ്പെട്ട  കലി പുറത്തെടുത്തപ്പോള്‍ ജപ്പാന്‍ വുിയര്‍ത്തു. ആദ്യ പകുതിയില്‍ കൂടുതലും കളി ജപ്പാന്‍രെ ബോക്സിലായിരുന്നു. മിന്നല്‍ പോലുള്ള കൗണ്ടറിലൂടെ അവര്‍ ഇടക്കിടെ പോളണ്ടിനെയുെ കു‍ഴപ്പിച്ചു.
രണ്ടാം പകുതിയും പോളണ്ടിന്‍റെ ആക്രമണത്തോടെയാണ് തുടങ്ങിയതച്. ഒടുവില്‍ 59 ആം മിനിറ്റില്‍  റഷ്യന്‍ ലോകകപ്പില്‍ പോളണ്ടിന്‍റെ ആദ്യ ഗോള്‍ പിറന്നു, ബെഡ്നാരെക്കാണ് ജപ്പാന്‍ വലയില്‍ പന്തെത്തിച്ചത്.
ഗോള്‍ വീണതോചെ ജപ്പാന്‍ കൂടുതല്‍ ഒത്തിണക്കം കാണിച്ചെങ്കിലും പ്രതിരോധം ശക്തിപ്പെടുത്തി പോളണ്ട് ചെറുത്തു നിന്നു. ഒടുവില്‍ തോറ്റെങ്കിലും സാങ്കേതികതയുടെ കണക്കുകലില്‍ ജപ്പാനും പ്ര ക്വാര്‍ട്ടര്‍ ഉറപ്പിക്കുകയായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News